Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭൗമദിനത്തിൽ നൂറ്...

ഭൗമദിനത്തിൽ നൂറ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് ന്യൂ ഹൊറൈസൺ സ്കൂൾ

text_fields
bookmark_border
BAHRAIN
cancel
camera_alt

ഡോ. ബാബു രാമചന്ദ്രൻ വ്യക്ഷത്തൈ നടുന്നു 

നാമ: 2026-ലെ ലോക ഭൗമദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി ന്യൂ ഹൊറൈസൺ സ്കൂൾ. '100 മരങ്ങൾ: ഒരു ഹരിത എൻ.എച്ച്.എസ് സംരംഭം' എന്ന പേരിൽ സ്കൂളിന്റെ ജാനുസാൻ ക്യാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സുസ്ഥിരതയ്ക്കും ഉത്തരവാദിത്തമുള്ള പൗരബോധം വളർത്തുന്നതിനുമായി സ്കൂൾ നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ കാമ്പയിൻ. സിഞ്ച് ക്യാമ്പസിൽ നടന്ന പ്രത്യേക അസംബ്ലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഭൗമദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. തുടർന്ന് ജാനുസാൻ ക്യാമ്പസിൽ നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും വിശിഷ്ടാതിഥികളും പങ്കുചേർന്നു. വിദ്യാഭ്യാസ, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരായ ഡോ. ബാബു രാമചന്ദ്രൻ, ഉണ്ണി കൃഷ്ണൻ, ഫ്രാൻസിസ് കൈതാരത്ത്, ഡോ. നിധി എസ്. മേനോൻ, ജാഗിർ സിംഗ്, അശോക് കുമാർ, കൃഷ്ണ കുമാർ, നിർമ്മൽ പട്ടേൽ, നിഷ രാജേഷ്, സുനീത, ഗീതാഞ്ജലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സ്കൂൾ ചെയർമാൻ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, ജൂനിയർ പ്രിൻസിപ്പൽ നിർമ്മല ഏഞ്ചലോസ് എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും ചെയർമാൻ ജോയ് മാത്യു തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പഠനത്തോടൊപ്പം തന്നെ സമൂഹത്തിന് ഗുണകരമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്കൂളിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെക്കുറിച്ച് പ്രിൻസിപ്പൽ വന്ദന സതീഷ് സംസാരിച്ചു.

ഡിജിറ്റൽ രീതികൾ പൂർണ്ണമായും ഒഴിവാക്കി കൈകൊണ്ട് നിർമ്മിച്ച പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ ചടങ്ങിനെത്തിയത്. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ പോസ്റ്ററുകൾ. അതിഥികൾക്കായി സ്കൂളിലെ സൗകര്യങ്ങൾ പരിചയപ്പെടുത്തുന്ന ക്യാമ്പസ് ടൂറും സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantBahrainearthday
News Summary - New Horizon School plants 100 saplings on Earth Day
Next Story