ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ ഐ.സി.ആർ.എഫിന് നൽകി
text_fieldsഐ.സി.ആർ.എഫിന് കൈമാറാനുള്ള ഡ്രൈറേഷൻ കിറ്റുകളുമായി ന്യൂ ഹൊറൈസൺ സ്കൂൾ വിദ്യാർഥികൾ
മനാമ: സമൂഹത്തിൽ ജോലി കിട്ടാതെയോ മറ്റു കാരണങ്ങളാലോ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിനായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ, ഐ.സി.ആർ.എഫ് ബഹ്റൈന്റെ സംരംഭത്തിന് ന്യൂ ഹൊറൈസൺ സ്കൂൾ (എൻ.എച്ച്.എസ്) ഡ്രൈറേഷൻ കിറ്റുകൾ സംഭാവന ചെയ്തു.
ചെയർമാൻ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗം ദീപ്ഷിക എന്നിവരുടെ സാന്നിധ്യത്തിൽ ഈ സംരംഭത്തിന് നേതൃത്വം നൽകിയ ആവേശഭരിതരായ വിദ്യാർഥികൾ കിറ്റുകൾ കൈമാറി.
ഭക്ഷ്യസഹായം ആവശ്യമുള്ളവർക്കും ഇത്തരം മഹത്തായ പ്രവർത്തനത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കും ഐ.സി.ആർ.എഫ് ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാം- 35990990 അല്ലെങ്കിൽ 38415171.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

