Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ കുടുംബ...

ബഹ്റൈനിൽ കുടുംബ സൗഹൃദവേദി പുതിയ ഭരണസമിതി നിലവിൽ വന്നു

text_fields
bookmark_border
ബഹ്റൈനിൽ കുടുംബ സൗഹൃദവേദി പുതിയ ഭരണസമിതി നിലവിൽ വന്നു
cancel
camera_alt

കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതി അംഗങ്ങൾ

മനാമ: 'കുടുംബ സൗഹൃദ വേദി'യുടെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രൗഢിയോടെ നടന്നു. യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു.

സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. സംഘടന പ്രവാസ ലോകത്ത് നടത്തിവരുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു.

തുടർന്ന്, വരും വർഷങ്ങളിലേക്കുള്ള (2026-2028) പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കാട്ടുംതാഴെ മൊയ്‌ദീൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി: അജിത് കണ്ണൂർ, ചെയർമാൻ: ഡി. കൃഷ്ണകുമാർ, പ്രസിഡന്റ്: നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി: ബോബി പുളിമൂട്ടിൽ, ട്രഷറർ: ജി. മണിക്കുട്ടൻ, വൈസ് പ്രസിഡന്റ്: സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി: സജിത്ത് വെള്ളികുളങ്ങര, ജോയിന്റ് ട്രഷറർ: റെനിഷ് റെജി, മെമ്പർഷിപ്പ് സെക്രട്ടറി: ഹുസൈൻ വയനാട്, മെഡിക്കൽ കോഡിനേറ്റർ: ബിജോ തോമസ്, ചാരിറ്റി കൺവീനർ: സയിദ് ഹനിഫ്, നോർക്ക കോഡിനേറ്റർ: ജ്യോതിഷ് പണിക്കർ, സ്പോർട്സ് കോഡിനേറ്റർ: വിനോദ് അരൂർ

മീഡിയ കോർഡിനേറ്റർ: ജയേഷ് താന്നിക്കൽ, ജോബ് സെൽ കോർഡിനേറ്റർ: അജാസ് മഞ്ഞപ്പാറ, ഇന്റേണൽ ഓഡിറ്റർമാർ: സജി ചാക്കോ, ഷാജഹാൻ കരുവന്നൂർ, എന്റർടൈൻമെന്റ് സെക്രട്ടറി: സാബു പാലാ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അൻവർ നിലമ്പൂർ, ബിജു കൂരോപ്പട, സന്തോഷ്‌ കുമാർ തലവിൽ, രാജീവൻ പുതുപ്പണം, സൂരജ് കെ.കെ, ബൈജു കെ.എസ്, അജിത് മണക്കാല. യോഗത്തിൽ ട്രഷറർ ജി. മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfBahrainnew governing body
News Summary - New governing body of family-friendly forum in Bahrain established
Next Story