മരുന്ന് രജിസ്ട്രേഷനും പുതുക്കലിനും പുതിയ ഡിജിറ്റൽ സേവനങ്ങൾ
text_fieldsമനാമ: രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്നുകൾ രജിസ്റ്റർ ചെയ്യുന്നതിനും നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിനുമായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) മൂന്ന് പുതിയ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിച്ചു.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുക, ഇടപാടുകൾ വേഗത്തിലാക്കുക, സ്ഥാപനങ്ങൾക്ക് ആവശ്യമായ സമയവും പ്രയത്നവും കുറയ്ക്കുക, സേവന ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘മെഡിക്കേഷൻസ് സിസ്റ്റം’ എന്ന പേരിൽ പുതിയ സേവനങ്ങൾ നടപ്പാക്കുന്നത്.
പുതിയ സംവിധാനത്തിൽ മരുന്ന് രജിസ്ട്രേഷൻ (അക്രഡിറ്റേഷൻ) സേവനം, മരുന്ന് രജിസ്ട്രേഷൻ (റെഗുലർ ട്രാക്ക്) സേവനം, മരുന്ന് രജിസ്ട്രേഷൻ പുതുക്കൽ (റെഗുലർ ട്രാക്ക്) സേവനം എന്നിവ ഉൾപ്പെടും. പുതിയ സംവിധാനത്തിലൂടെ മരുന്ന് രജിസ്ട്രേഷൻ (അക്രഡിറ്റേഷൻ) സേവനത്തിന്റെ നടപടിക്രമ സമയം 10 പ്രവൃത്തി ദിവസത്തിൽ നിന്ന് മൂന്ന് ദിവസമായി കുറച്ചു. ആവശ്യമായ ഘട്ടങ്ങളുടെ എണ്ണം നാലിൽ നിന്ന് മൂന്നായും ആവശ്യമായ രേഖകളുടെ എണ്ണം 14ൽ നിന്ന് അഞ്ചായും കുറച്ചു.
മരുന്ന് രജിസ്ട്രേഷൻ (റെഗുലർ ട്രാക്ക്) സേവനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമ സമയം 45 പ്രവൃത്തി ദിവസത്തിൽ നിന്ന് 35 ദിവസമായി കുറച്ചു.അതേസമയം, മരുന്ന് രജിസ്ട്രേഷൻ പുതുക്കൽ (റെഗുലർ ട്രാക്ക്) സേവനത്തിന്റെ നടപടിക്രമ സമയം 30 ദിവസത്തിൽ നിന്ന് 25 പ്രവൃത്തി ദിവസമായി ചുരുക്കി. അപേക്ഷാ നടപടിക്രമം മൂന്ന് ഘട്ടങ്ങളായും ലളിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

