‘ഡൈകിൻ സെന്റർ ഫോർ എസി സൊല്യൂഷൻസ്' മനാമയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമനാമ: അൽ മൊഈദ് കോൺട്രാക്റ്റിംഗ് ഗ്രൂപ്പും ഡൈകിൻ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയും ചേർന്ന് 'ഡൈകിൻ സെന്റർ ഫോർ എ.സി സൊല്യൂഷൻസ്' മനാമയിൽ പ്രവർത്തനമാരംഭിച്ചു. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റൂ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്. എയർ കണ്ടീഷനിംഗ് രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകളും പരിഹാരങ്ങളും ബഹ്റൈനിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ബഹ്റൈനിലെ ജപ്പാൻ അംബാസഡർ ഒകായ് അസാക്കോ, വൈ.കെ. അൽ മൊഈദ് ആൻഡ് സൺസ് ചെയർമാൻ മുഹമ്മദ് ഫാറൂഖ് അൽ മൊഈദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഹാലാ ഫാറൂഖ് അൽ മൊഈദ്, സ്ട്രാറ്റജി ആൻഡ് ഡിസ്ട്രിബ്യൂഷൻ സെയിൽസ് ജനറൽ മാനേജർ സെർകാൻ ബി ലെൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കൺസൾട്ടന്റുമാർ, കരാറുകാർ, നിർമ്മാണ-റിയൽ എസ്റ്റേറ്റ് മേഖലകളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്ന രീതിയിലാണ് പുതിയ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024-ൽ അൽ മൊഈദ് കോൺട്രാക്റ്റിംഗ് ഗ്രൂപ്പും ഡൈകിനും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനമായ സഹകരണ കരാറിന്റെ തുടർച്ചയായാണ് ഈ സ്ഥാപനം ആരംഭിച്ചത്. കരാർ പ്രകാരം ബഹ്റൈനിലെ ഡൈകിൻ ഉൽപ്പന്നങ്ങളുടെയും സൊല്യൂഷനുകളുടെയും അംഗീകൃത വിതരണക്കാരാണ് അൽ മൊഈദ് ഗ്രൂപ്. സ്പ്ലിറ്റ്, സെൻട്രൽ എ.സി, വി.ആർ.വി സിസ്റ്റങ്ങൾ, ചില്ലറുകൾ, വെന്റിലേഷൻ അധിഷ്ഠിത സംവിധാനങ്ങൾ, കൺട്രോൾ സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശാലമായ എയർ കണ്ടീഷനിംഗ് ഉൽപ്പന്ന നിരയാണ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. പാർപ്പിട, വാണിജ്യ, ഡാറ്റാ സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യാവസായിക പദ്ധതികൾ എന്നിവയ്ക്ക് ആവശ്യമായ പൂർണ്ണ പിന്തുണയും മെയിന്റനൻസ് സേവനങ്ങളും സ്ഥാപനം ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

