പുതിയ കോവിഡ് വകഭേദം : റെഡ്ലിസ്റ്റ് പുനഃസ്ഥാപിച്ചു
text_fieldsമനാമ: ബഹ്റൈൻ റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുനഃസ്ഥാപിച്ചു. ചില രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ അഫയേഴ്സ് നടപടി.
ആറ് രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വേ, ലെസോതോ, എസ്വാതിനി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ബഹ്റൈൻ പൗരൻമാർക്കും ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമായിരിക്കും ഇൗ രാജ്യങ്ങളിൽനിന്ന് പ്രവേശനം. ഇവർക്ക് ക്വാറൻറീനും പുനഃസ്ഥാപിച്ചിട്ടുണ്ട്. റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്.

