Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ കോവിഡ്​...

ബഹ്​റൈനിൽ കോവിഡ്​ പ്രതിരോധത്തിന്​ പുതിയ നടപടികൾ

text_fields
bookmark_border
ബഹ്​റൈനിൽ കോവിഡ്​ പ്രതിരോധത്തിന്​ പുതിയ നടപടികൾ
cancel

മനാമ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്​റൈനിൽ പുതിയ നിബന്ധനകൾ കൊണ്ടുവരുന്നു. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീം ആണ്​ ഇതുസംബന്ധിച്ച തീരുമാനങ്ങൾ ​പ്രഖ്യാപിച്ചത്​.

ബഹ്​റൈനിലേക്ക്​ വരുന്ന, വാക്​സിൻ എടുത്ത യാത്രക്കാർക്ക്​ ഇൗദ്​ മുതൽ കോവിഡ്​ ടെസ്​റ്റ്​ വേണ്ട എന്നതാണ്​ പ്രധാന തീരുമാനം. കോവിഡ്​ മുക്​തരായവർക്കും ടെസ്​റ്റിൽനിന്ന്​ ഇളവ്​ നൽകിയിട്ടുണ്ട്​. ഇവർ 'ബി അവെയർ'ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.റസ്​റ്റോറൻറുകളിലും കഫേകളിലും അകത്തിരുന്ന്​ ഭക്ഷണം കഴിക്കുന്നത്​ ഇൗദ്​ മുതൽ കോവിഡ്​ വാക്​സിൻ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞവർക്കും കോവിഡ്​ മുക്​തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും.

ഇൗ വിഭാഗത്തിലെ രക്ഷിതാക്കൾക്കൊപ്പം വരുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കും. ഇവരും 'ബി അവെയർ'ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. ഇൻഡോർ സ്​പോർട്​സ്​ ഹാളുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമാ ഹാളുകൾ, ഇൻഡോർ ജിംനേഷ്യങ്ങൾ, സ്​പാ, ഇൻഡോർ വിനോദ ശാലകൾ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഇൗ നിബന്ധനകൾ ബാധകമാണ്​.

അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട്​ റസ്​റ്റോറൻറുകളിലും കഫേകളിലും എല്ലാവർക്കും പുറത്ത്​ ഭക്ഷണം നൽകാവുന്നതാണ്​. ഒൗട്ട്​ഡോർ ജിംനേഷ്യം, കളി മൈതാനങ്ങൾ, ഒൗട്ട്​ഡോർ നീന്തൽക്കുളങ്ങൾ, ഒൗട്ട്​ഡോർ വിനോദ ശാലകൾ, ഒൗട്ട്​ഡോർ സിനിമാ ഹാളുകൾ എന്നിവക്കും ഇത്​ ബാധകമാണ്​. സാഹചര്യം വിലയിരുത്തി ഇൗ തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocolBahrain news
Next Story