Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹറഖിന്റെ പാരമ്പര്യം വീണ്ടെടുക്കാൻ പുതിയ നിർമ്മാണ നിയന്ത്രണങ്ങൾ

text_fields
bookmark_border
പഴയ മുഹറഖിൽ ഇനി നിർമ്മിക്കുന്ന പുതിയ വീടുകളുടെ വാതിലുകൾ, ജനലുകൾ, നിർമാണ സാമഗ്രികൾ, നിറങ്ങൾ എന്നിവയ്ക്ക് പ്രത്യേക നിബന്ധനകൾ ബാധകമായിരിക്കും
മുഹറഖിന്റെ പാരമ്പര്യം വീണ്ടെടുക്കാൻ പുതിയ നിർമ്മാണ നിയന്ത്രണങ്ങൾ
cancel

മനാമ: ചരിത്രപ്രസിദ്ധമായ പഴയ മുഹറഖിന്റെ പാരമ്പര്യ തനിമയും സ്വത്വവും സംരക്ഷിക്കുന്നതിനായി പുതിയ നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ച് അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. ഇത് പ്രകാരം പഴയ മുഹറഖിൽ ഇനി നിർമ്മിക്കുന്ന പുതിയ വീടുകളുടെ വാതിലുകൾ, ജനലുകൾ, നിർമ്മാണ സാമഗ്രികൾ, നിറങ്ങൾ എന്നിവയ്ക്ക് പ്രത്യേക നിബന്ധനകൾ ബാധകമായിരിക്കും. കൂടാതെ പരിസരത്ത് നടേണ്ട മരങ്ങൾ, കടകളുടെ സൈൻ ബോർഡുകൾ എന്നിവ പോലും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സജ്ജീകരിക്കേണ്ടത്.

ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസുമായി സഹകരിച്ചാണ് നിർമ്മാണ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ മുഹറഖിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ പരമ്പരാഗത ബഹ്‌റൈനി വാസ്തുവിദ്യാ ശൈലിയെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. കടകളുടെ പരസ്യ ബോർഡുകൾ, പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവ മന്ത്രാലയങ്ങളുടെ നിർദ്ദേശാനുസരണമായിരിക്കും സജ്ജീകരിക്കുക.

പഴയ നഗരത്തിലെ വീടുകൾ ഏറ്റെടുക്കുകയോ വാങ്ങുകയോ ചെയ്ത് ചരിത്ര പ്രാധാന്യം നിലനിർത്തിക്കൊണ്ട് വികസിപ്പിക്കുന്നതിനുള്ള മാതൃകകൾ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇസ്കാൻ ബാങ്ക് വഴി ഇത്തരം വീടുകളിൽ നിക്ഷേപം നടത്താനുള്ള അവസരവുമുണ്ട്. പേളിങ് പാത്ത് പദ്ധതി പൂർത്തിയാക്കുക, ബഹ്‌റൈനി കുടുംബങ്ങൾക്ക് അനുയോജ്യമായ പാർപ്പിട സൗകര്യങ്ങൾ ഒരുക്കുക എന്നിവയും ഈ വികസന ലക്ഷ്യങ്ങളുടെ ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New construction regulations to restore Muharraq's heritage
Next Story