ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികൾ
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ
മനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശിയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ നടന്ന കണ്ണൂർ ജില്ല ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്.
ജില്ല പ്രസിഡന്റായി ഫിറോസ് നങ്ങാരത്ത്, ജില്ല ജനറൽ സെക്രട്ടറിയായി നിജിൽ രമേശ്, ട്രഷററായി ബഷീർ, കണ്ണൂർ ജില്ലയിൽ നിന്നുള്ള ദേശീയ സമിതി അംഗമായി രവി കണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അനീഷ് ജോസഫ്, ഷാനിദ് അലക്കാട് എന്നിവരെയും സെക്രട്ടറിമാരായി ശ്രീജിത്ത്, അലക്സാണ്ടർ മിൽട്ടൻ, അഖിൽ, സന്തോഷ് കുമാർ, ലിയോ എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറി സ്വാലിഹ ബഷീർ, ചാരിറ്റി വിഭാഗം സെക്രട്ടറിയായി കെ.വി. മഹേഷ്, അസിസ്റ്റന്റ് ട്രഷററായി കെ. റിഥുൻ എന്നിവരെയും തെരഞ്ഞെടുത്തതായി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

