ജി.ടി.എഫിന് പുതിയ കേന്ദ്ര നേതൃത്വം
text_fieldsഎ.കെ. രാധാകൃഷ്ണൻ, അഫ്സൽ കളപ്പുരയിൽ, ഷാജി പുറക്കാട്, പ്രജീഷ് തിക്കോടി
മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് (ജി.ടി.എഫ്) പുതിയ കേന്ദ്ര നേതൃത്വം നിലവിൽ വന്നു. എ.കെ. രാധാകൃഷ്ണൻ (ബഹ്റൈൻ) ചെയർമാനായും അഫ്സൽ കളപ്പുരയിൽ (ബഹ്റൈൻ) ജനറൽ സെക്രട്ടറിയായും ഷാജി പുറക്കാട് (ഖത്തർ) ഡെപ്യൂട്ടി ചെയർമാനായും പ്രജീഷ് തിക്കോടി (യു.എ.ഇ) ഡെപ്യൂട്ടി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുറഹ്മാൻ പുറക്കാടിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ചാപ്റ്ററുകളിലെ പ്രതിനിധികൾ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് അസീസ് തിക്കോടി (കുവൈത്ത്) നേതൃത്വം നൽകി. ഫല പ്രഖ്യാപനശേഷം അധ്യക്ഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അധികാരം കൈമാറി. നജ്മുദ്ദീൻ തിക്കോടി (കുവൈത്ത്) നന്ദി പറഞ്ഞു.

