പുതിയ അംബാസഡര്‍മാരില്‍നിന്ന് ഹമദ് രാജാവ് നിയമന രേഖകള്‍ സ്വീകരിച്ചു 

  • അംബാസഡര്‍മാര്‍ക്ക് തങ്ങളുടെ ദൗത്യം ശരിയാം വിധം നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന്  രാജാവ് ആശംസിച്ചു

11:03 AM
06/12/2018
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ ആസ്ട്രേലിയന്‍ അംബാസഡര്‍ റിദ്വാന്‍ ജദ്വത്​ സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡര്‍മാരില്‍ നിന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം നിയമന രേഖകള്‍ സ്വീകരിച്ചു. റഷ്യന്‍ അംബാസഡര്‍ എഗോര്‍ കരീംനോവ്, തുനീഷ്യന്‍ അംബാസഡര്‍ സലീം ഗര്‍യാനി, ക്യൂബന്‍ അംബാസഡര്‍ ഓര്‍ലാര്‍േ റികിഹ്യോ ഗ്വാല്‍, ആസ്ട്രേലിയന്‍ അംബാസഡര്‍ റിദ്വാന്‍ ജദ്വത്, ബുറൂണ്ടി അംബാസഡര്‍ ഈസ നതാംബോക എന്നിവരില്‍ നിന്നാണ് രേഖകള്‍ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ക്ക് തങ്ങളുടെ ദൗത്യം ശരിയാം വിധം നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന്  രാജാവ് ആശംസിച്ചു. ബഹ്റൈനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡര്‍മാര്‍ ശുഭാപ്തി പ്രകടിപ്പിച്ചു. അതത് രാജ്യങ്ങളിലെ  ഭരണാധികാരികളുടെ അഭിവാദ്യങ്ങള്‍ അംബാസഡര്‍മാര്‍ ഹമദ് രാജാവിന് നേരുകയും അദ്ദേഹം പ്രത്യഭിവാദ്യം അറിയിക്കുകയും ചെയ്തു. സഖീര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ വിദേശ കാര്യ മന്ത്രി, റോയല്‍ കോര്‍ട്ട് ഫോളോ അപ് കാര്യ മന്ത്രി എന്നിവരും സന്നിഹിതരായിരുന്നു.
Loading...
COMMENTS