Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘നേട്ടം 2026’...

‘നേട്ടം 2026’ -ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ച് വോയ്‌സ് ഓഫ് ആലപ്പി

text_fields
bookmark_border
‘നേട്ടം 2026’ -ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ച് വോയ്‌സ് ഓഫ് ആലപ്പി
cancel
camera_alt

വോയ്‌സ് ഓഫ് ആലപ്പി ‘നേട്ടം 2026’പരിപാടിയിൽ വിദ്യാർഥികൾ ഉപഹാരങ്ങളുമായി  

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി ‘നേട്ടം 2026’ സംഘടിപ്പിച്ചു. പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ബഹ്‌റൈനിലുള്ള കുട്ടികളും, നാട്ടിലുള്ള കുട്ടികൾക്കായി അവരുടെ മാതാപിതാക്കളും ആദരവ് ഏറ്റുവാങ്ങി. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി സോമൻ ബേബി പരിപാടി ഉദ്ഘാടനം ചെയ്‌തു.

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സഈദ് റമദാൻ നദ്‌വി, അനിൽ യു കെ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ പരിപാടിയുടെ കോർഡിനേറ്റർ ആയിരുന്നു. രക്ഷാധികാരികളും, ഭാരവാഹികളും ചേർന്ന് കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ എല്ലാവർക്കും നന്ദി പറഞ്ഞു. ബഹ്‌റൈൻ രാജാവിനോടും, രാജ്യത്തോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടങ്ങിൽ വച്ച് പ്രതിജ്ഞ ചൊല്ലി. തുടർന്ന് കുട്ടികളുടെ നൃത്തനിത്യങ്ങളും, വോയ്‌സ് ഓഫ് ആലപ്പി കലാകാരന്മാരുടെ ഗാനസന്ധ്യയും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsachievementsVoice of Alleppey
News Summary - ‘Nettam 2026’ - Voice of Alleppey honors children who have achieved high achievements
Next Story