നെസ്റ്റോയുടെ ഷോപ് ആൻഡ് വിൻ കാമ്പയിൻ; ഗ്രാൻഡ് ഫിനാലെ വിജയിക്ക് കിയ സോണെറ്റ് കാർ കൈമാറി
text_fieldsഷോപ് ആൻഡ് വിൻ കാമ്പയിനിന്റെ ഭാഗമായി ലഭിച്ച കാർ നൗഷാദിന് നെസ്റ്റോ അധികൃതർ കൈമാറുന്നു
മനാമ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് യൂനിലിവറുമായി ചേർന്ന് ഈ വർഷം ഏപ്രിൽ ഏഴ് മുതൽ മേയ് 25 വരെ നടത്തിയ ഷോപ് ആൻഡ് വിൻ കാമ്പയിനിലെ ഗ്രാൻഡ് ഫിനാലെ ഭാഗ്യശാലിക്ക് കിയ സോണെറ്റ് കാർ സമ്മാനിച്ചു. കാമ്പയിനിൽ പങ്കെടുത്ത ആയിരക്കണക്കിന് ഉപഭോക്താക്കളിൽനിന്ന് നൗഷാദ് തെക്കുള്ളകണ്ടിയെയാണ് റാഫിൾ നറുക്കെടുപ്പിലൂടെ വിജയിയായി തെരഞ്ഞെടുത്തത്.
നെസ്റ്റോ മാനേജ്മെന്റ് ടീമിന്റെയും യൂനിലിവർ പ്രതിനിധികളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും ബഹ്റൈനിൽ നിന്നുള്ള ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ ഇസ ടൗണിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ നൗഷാദിന് കാർ സമ്മാനിച്ചു. ബഹ്റൈനിലെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും മികച്ച പങ്കാളിത്തമാണ് ഷോപ് ആൻഡ് വിൻ കാമ്പയിന് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

