Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനെസ്റ്റോ ഷോപ് ആൻഡ് വിൻ...

നെസ്റ്റോ ഷോപ് ആൻഡ് വിൻ പ്രമോഷൻ: വിജയികൾക്ക് കാറുകൾ സമ്മാനിച്ചു

text_fields
bookmark_border
നെസ്റ്റോ ഷോപ് ആൻഡ് വിൻ പ്രമോഷൻ: വിജയികൾക്ക് കാറുകൾ സമ്മാനിച്ചു
cancel
camera_alt

നെസ്റ്റോ 12ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ കാമ്പയിനിലെ വിജയികൾ മാനേജ്മെൻറ് ഭാരവാഹികൾക്കൊപ്പം


മനാമ: നെസ്റ്റോ 12ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ നെസ്റ്റോ ഔട്ട്ലെറ്റുകളിൽ ഒരുക്കിയ 'ഷോപ് ആൻഡ് വിൻ പ്രമോഷൻ'കാമ്പയിനിലെ വിജയികൾക്ക് കാറുകൾ വിതരണം ചെയ്തു. ഹമല നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ സീനിയർ മാനേജ്മെന്റ് അംഗങ്ങൾ കാറുകൾ സമ്മാനിച്ചു. ജൂൺ 23 മുതൽ ഒക്ടോബർ അഞ്ച് വരെ നടത്തിയ പ്രമോഷനിൽ അഞ്ച് പേർക്കാണ് കാറുകൾ സമ്മാനമായി ലഭിച്ചത്. വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ, നെസ്റ്റോ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഓരോ ഘട്ടത്തിലെയും വിജയികളെ പ്രഖ്യാപിച്ചത്.

പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായി സമ്മാനം നേടിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നതായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ബഹ്റൈൻ ഡയറക്ടർ കെ.പി. അർഷാദ് പറഞ്ഞു. ഓഫറുകൾ വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ വിശ്വാസ്യതക്കും പിന്തുണക്കും നന്ദി അറിയിക്കുന്നതായി ബഹ്റൈൻ ജനറൽ മാനേജർ മുഹമ്മദ് ഹനീഫ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഓഫറുകളും ഡീലുകളുമാണ് നെസ്റ്റോ ഒരുക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainNesto Shop and Win
News Summary - Nesto Shop and Win Promotion: Cars were awarded to the winners
Next Story