നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ‘നെസ്റ്റോ പൊന്നോണം 2024’ ന് തുടക്കം
text_fieldsനെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ‘നെസ്റ്റോ പൊന്നോണം 2024’ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഓണാഘോഷ വിപണിക്ക് ‘നെസ്റ്റോ പൊന്നോണം 2024’ എന്ന പേരിൽ തുടക്കംകുറിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് ഗുദൈബിയ നെസ്റ്റോ ഹെപ്പർമാർക്കറ്റിൽ നടന്ന പരിപാടി പ്രശസ്ത ടെലിവിഷൻ അവതാരകനും മജീഷ്യനുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്തു.
ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന പരിപാടിയിൽ മഹാബലി ഉപഭോക്താക്കളെ ഓണാശംസ അറിയിച്ചു. പച്ചക്കറികൾ, പഴങ്ങൾ, അരി, ശർക്കര, കശുവണ്ടി, നെയ്യ് ഓണ സദ്യക്കായുള്ള വിഭവങ്ങളും ഓണം സ്പെഷൽ വസ്ത്രങ്ങളുടെ വലിയ ശേഖരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഓണം ആഘോഷമാക്കാൻ ഇരുപത്തി അഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും വിവിധ തരം ഓഫറുകളും നെസ്റ്റോയുടെ എല്ലാ മാർക്കറ്റുകളിലും സെപ്റ്റംബർ ഏഴു മുതൽ പതിനഞ്ചുവരെ ലഭ്യമാണെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു.
നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), സോജൻ ജോർജ്(ഫിനാൻസ് മാനേജർ) പർച്ചേസിങ് മാനേജർ നൗഫൽ കുഴുങ്കിൽപടി, ജീപാസ് ബഹ്റൈൻ ഫിനാൻസ് മാനേജർ ബൈജു കെ.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

