നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ ഇന്ന് സനദിൽ പ്രവർത്തനമാരംഭിക്കും
text_fieldsമനാമ: നെസ്റ്റോ ഗ്രൂപ് ഓഫ് കമ്പനീസിന്റെ 143ാമത് ഔട്ട്ലെറ്റായ നെസ്റ്റോ മാർക്കറ്റ് സനദ് ശാഖയുടെ ഉദ്ഘാടനം ഞായറാഴ്ച സനദിൽ നടക്കും. രാവിലെ 10 ന് ഔദ്യോഗിക ഉദ്ഘാടനത്തെ തുടർന്ന് 11 മണിയോടെ ഉപഭോക്താക്കൾക്കായി തുറന്നുകൊടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. വിപുലമായ കാർ പാർക്കിങ് സൗകര്യം സനദിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകതയാണ്.
ഗ്രാൻഡ് ഓപ്പണിങ് ആഘോഷിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്നും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതക്ക് പേരുകേട്ട, നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ശാഖയിലൂടെ യാഥാർഥ്യമാവുന്നതെന്നും നെസ്റ്റോ ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

