Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ...

ബഹ്‌റൈൻ ഭരണനേതൃത്വത്തോട് കൂറും വിശ്വസ്തതയും പ്രഖ്യാപിച്ച് നെസ്റ്റോ ഗ്രൂപ്

text_fields
bookmark_border
ബഹ്‌റൈൻ ഭരണനേതൃത്വത്തോട് കൂറും വിശ്വസ്തതയും പ്രഖ്യാപിച്ച് നെസ്റ്റോ ഗ്രൂപ്
cancel
camera_alt

ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നെസ്റ്റോ ഗ്രൂപ് സംഘടിപ്പിച്ച ഒപ്പിടൽ ചടങ്ങ്

മനാമ: ബഹ്‌റൈൻ രാജ്യത്തിന്റെ ഭരണനേതൃത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നെസ്റ്റോ ഗ്രൂപ് ഔദ്യോഗികമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് ശ്രദ്ധേയമായി. ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള ആദരസൂചകമായി തയ്യാറാക്കിയ ഔദ്യോഗിക പ്രതിജ്ഞാപത്രത്തിൽ ഗ്രൂപ്പിലെ ജീവനക്കാരും ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഒപ്പുവെച്ചു.

നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർ അർഷാദ് ഹാഷിമിന്റെ സാന്നിധ്യത്തിൽ നടന്ന ഈ ചടങ്ങിൽ, കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കാളികളായി. ചടങ്ങിൽ സംസാരിച്ച അർഷാദ് ഹാഷിം, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും വാണിജ്യ-വ്യവസായ മേഖലകളുടെ വളർച്ചയ്ക്കും ബഹ്‌റൈൻ ഭരണകൂടം നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് ഹൃദയംഗമമായ കൃതജ്ഞത അറിയിച്ചു. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് പിന്നിൽ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ബഹ്‌റൈന്റെ സാമ്പത്തിക വികസന മുന്നേറ്റങ്ങളിൽ പങ്കാളികളാകാൻ നെസ്റ്റോ ഗ്രൂപ് എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഹമദ് രാജാവിന്‍റെ ഉദാത്തമായ കാഴ്ചപ്പാടുകൾക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾക്കും പൂർണ പിന്തുണയേകിക്കൊണ്ടായിരിക്കും നെസ്റ്റോയുടെ തുടർന്നുള്ള പ്രവർത്തനങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പ്രതിജ്ഞ കേവലമൊരു ചടങ്ങല്ലെന്നും, മറിച്ച് ബഹ്‌റൈന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഐശ്വര്യത്തിനും വേണ്ടി നിലകൊള്ളാനുള്ള നെസ്റ്റോ ഗ്രൂപ്പിന്റെ ശക്തമായ പ്രതിബദ്ധതയുടെ തെളിവാണെന്നും അർഷാദ് ഹാഷിം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsBahrain NewsNesto Group
News Summary - Nesto Group declares loyalty and allegiance to Bahraini leadership
Next Story