ബഹ്റൈനിലെ 17ാമത് ഔട്ട്ലറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ച് നെസ്റ്റോ ഗ്രൂപ്
text_fieldsക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഹിസ് എക്സലന്‍സി ബ്രിഗേഡിയർ അമ്മാർ മുസ്തഫ ജാഫർ അൽ സെയ്ദ് നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ മേഖലയിലെ 143ാമത്തെയും ബഹ്റൈനിലെ 17ാമത്തെയും ഔട്ട്ലറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഞായറാഴ്ച രാവിലെ 10ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഹിസ് എക്സലന്‍സി ബ്രിഗേഡിയർ അമ്മാർ മുസ്തഫ ജാഫർ അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. ന്യൂ സനദിലാണ് 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാര്‍ക്കറ്റ്.
150 കാറുകള്‍ക്ക് വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ അർധരാത്രി 12 മണിവരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഉദ്ഘാടന പരിപാടിയില്‍ ഹാഷിം മന്യോട്ട് (മാനേജിങ് ഡയറക്ടര്‍), അര്‍ഷാദ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍), മുഹമ്മദ് ആതിഫ് (ഡയറക്ടര്‍), നാദിര്‍ ഹുസൈന് (ഡയറക്ടര്‍), മുഹമ്മദ് ഹനീഫ് (ജനറല്‍ മാനേജര്‍), ശ്രീനരേഷ് രാധാകൃഷ്ണൻ (മാർക്കറ്റിങ് മാനേജർ), അബ്ദു ചെതിയാന്‍ഗണ്ടിയില്‍ (ബയിങ് ഹെഡ്), ഫിനാന്‍സ് മാനേജര്‍ സോജന് ജോര്‍ജ്, മറ്റ് അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു.
നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ഷാദ് ഹാഷിം കെ.പി വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് നന്ദി പറഞ്ഞു. സനദിലും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക് കുറഞ്ഞ നിരക്കില്‍ ലോകോത്തര നിലവാര ഷോപ്പിങ് അനുഭവം നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം അറിയിച്ചു. ഫ്രഷ് മാംസം, പാലുല്പന്നങ്ങള് മുതല്‍ ആഗോളതലത്തില്‍ ഉൽപാദിപ്പിക്കുന്ന പുതിയ ഉല്പന്നങ്ങള്, ബേക്കറി സാധനങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള സമഗ്രമായ ശേഖരം ഈ സ്റ്റോര്‍ വാഗ്ദാനം ചെയ്യുന്നു. നെസ്റ്റോയിലെ ഷോപ്പിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്ത ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാമായ 'ഇനാം' ആപ് എല്ലാ ഉപഭോക്താക്കള്‍ക്കും ഉപയോഗപ്പെടുത്താം. ഓരോ തവണ ഷോപ്പിങ് ചെയ്യുമ്പോഴും എക്സ്ക്ലുസീവ് ആനുകൂല്യങ്ങള്‍, കൂടുതല്‍ ഡിസ്കൗണ്ടുകള്‍, റിഡീം ചെയ്യാവുന്ന പോയന്റുകള്‍ എന്നിവ ലഭിക്കും. നെസ്റ്റോ ഗ്രൂപ് അതിന്റെ എല്ലാ ഓഫറുകളിലും മികച്ച ഉപഭോക്തൃസേവന നിലവാരം നിലനിര്‍ത്തുന്നുണ്ട്. നെസ്റ്റോ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭത്തിലൂടെ സമാനതകളില്ലാത്ത സൗകര്യങ്ങള്‍, വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ എന്നിവ ബഹ്റൈന്‍ വിപണിയില്‍ എത്തിക്കുന്നതിലുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

