വമ്പൻ ഓഫറുകളുമായി നെസ്റ്റോ ബഹ്‌റൈൻ
text_fieldsമനാമ: ബഹ്റൈനിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഉപഭോക്താക്കള്‍ക്കായി വമ്പൻ ഓഫറുകളോടു കൂടിയ വിവിധ എക്സ്ക്ലൂസീവ് ഷോപ്പിങ് ക്യാമ്പയിനുകൾ പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവമാണ് ഇതിലൂടെ ഒരുക്കുന്നത്. കുടുംബത്തിന്റെയും കുട്ടികളുടെയും വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെയുമെല്ലാം ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വിധത്തിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വലിയ ശേഖരം തന്നെ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ക്യാമ്പയിനുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് 28 മുതല്‍ 30 വരെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും 'മെഗാ ത്രില്ലർ' ക്യാമ്പയിൻ നടക്കും. വിവിധ ഉത്പന്നങ്ങള്‍ക്ക് അവിശ്വസനീയമായ ഓഫറുകളാണ് ഈ ക്യാമ്പയിനിലുള്ളത്. ഇതേ കാലയളവിൽ, എല്ലാ നെസ്റ്റോ സൂപ്പർമാർക്കറ്റുകളിലും 'ഡീൽ റഷ്' ക്യാമ്പയിൻ നടക്കും. മൂന്ന് ദിവസത്തെ ഈ ക്യാമ്പയിനിലും നിരവധി ഓഫറുകളുണ്ട്. ഇതിന് പുറമെ ഉപഭോക്താക്കള്‍ക്കായി നെസ്റ്റോയുടെ സ്പെഷ്യൽ ക്യൂറേറ്റഡ് ക്യാമ്പയിനുകളുമുണ്ട്.
ആഗസ്റ്റ് 26 മുതല്‍ സെപ്തംബർ 8 വരെ നടക്കുന്ന 'ക്ലീന്‍ ഹാപ്പി ഹോം' ക്യാമ്പയ്‌നിൽ വീട് ശുചീകരണത്തിനാവശ്യമായ എല്ലാ ഉത്പന്നങ്ങളും വലിയ വിലക്കുറവിൽ ഒരുക്കിയിട്ടുണ്ട്. വേനല്‍ക്കാല അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് 'വെല്‍ക്കം ഹോം ക്യാമ്പയിൻ’. ആഗസ്റ്റ് 26 - സെപ്റ്റംബർ 8 വരെയാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു കൊണ്ട് അവതരിപ്പിക്കുന്ന 'സ്‌കൂൾ കിക്കോഫ്' ക്യാമ്പയിനിൽ വിദ്യാർത്ഥികളുടെ ആവശ്യത്തിനുള്ള വൈവിധ്യമാർന്നതും ട്രെൻഡിങ്ങായതുമായ ഉത്പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഒരുക്കുന്നുണ്ട്. ഏറ്റവും വിലക്കുറവിൽ മികച്ച ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന ഈ ക്യാമ്പയിൻ സെപ്തംബർ 17 വരെ നീണ്ടു നില്‍ക്കും.
ഷോപ്പിങ്ങിനെ പുത്തൻ അനുഭവമാക്കി മാറ്റുന്നതിനൊപ്പം മറ്റെവിടെയും ലഭിക്കാത്ത വിധത്തിലുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നെസ്‌റ്റോ ബഹ്‌റൈൻ ഈ ക്യാമ്പയിനുകളെല്ലാം സജ്ജീകരിച്ചിട്ടുള്ളത്. വിശ്വാസ്യതയിലൂടെയും വിലക്കുറവിലൂടെയും ഏറ്റവും മികച്ച ഉത്പന്നങ്ങളിലൂടെയും ബഹ്‌റൈനിലെ ബഹുഭാഷാ സമൂഹത്തിന്റെ എറ്റവും പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായി നെസ്‌റ്റോ ബഹ്‌റൈൻ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

