നെസ്റ്റോ ബഹ്‌റൈൻ ഷോപ് ആൻഡ് വിൻ ആദ്യ വിജയിയെ പ്രഖ്യാപിച്ചു
text_fieldsനെസ്റ്റോ ബഹ്‌റൈൻ ഷോപ് ആൻഡ് വിൻ പ്രമോഷനിലെ ആദ്യ വിജയിയായ ഇവാൻ കുങ് കുണ്ടുവിന് സമ്മാനം നൽകുന്നു
മനാമ: നെസ്റ്റോ ഗ്രൂപ് ബഹ്‌റൈൻ 12ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോപ് ആൻഡ് വിൻ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് നെസ്റ്റോ ഹമല ഹൈപ്പർ മാർക്കറ്റിൽ നടത്തി. സീനിയർ കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷലിസ്റ്റ്, പ്രമോഷൻ ആൻഡ് ഡിസ്കൗണ്ട് സെക്ഷൻ, ശാഫിഈ അൽബാലുഷിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നെസ്റ്റോ ഗ്രൂപ് ഡയറക്ടർ നാദർ ഹുസൈൻ, എച്ച്.ആർ മാനേജർ ബഷീർ കാർലി, ബയിങ് മാനേജർ അബ്ദു ചെട്ടിയാങ്കണ്ടി, ഫിനാൻസ് മാനേജർ സോജൻ ജോർജ്, അസി. ബയിങ് മാനേജർ മിർഷാദ്, നെസ്റ്റോ ഹമല ഹൈപ്പർ മാർക്കറ്റ് മാനേജർ സുബാഷ് എന്നിവർ പങ്കെടുത്തു.
ആദ്യ സമ്മാനത്തിന് കെനിയൻ പൗരനായ ഇവാൻ കുങ് കുണ്ടു അർഹനായി. നെസ്റ്റോവിനോടുള്ള അതിയായ നന്ദിയും സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഗുണനിലവാരമുള്ള ഉൽപന്നങ്ങളിലൂടെയും മത്സരാധിഷ്ഠിത വിലകളിലൂടെയും ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിൽ വളരെയധികം സംതൃപ്തനാണ് എന്ന് അദ്ദേഹം അറിയിച്ചു.
മികച്ച ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിങ് ഡയറക്ടർ കെ.പി. അർഷാദ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.