നെസ്റ്റോ ബഹ്റൈൻ ഷോപ്പ് ആൻഡ് വിൻ രണ്ടാമത്തെ വിജയിയെ പ്രഖ്യാപിച്ചു
text_fieldsനെസ്റ്റോ ബഹ്റൈൻ ഷോപ്പ് ആൻഡ് വിൻ രണ്ടാമത്തെ വിജയിക്ക് സമ്മാനം നൽകുന്നു
മനാമ: നെസ്റ്റോ ഗ്രൂപ് ബഹ്റൈൻ 12ാമത്തെ വാർഷിക പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ഷോപ്പ് ആൻഡ് വിൻ നറുക്കെടുപ്പ് ഗുദൈബിയ നെസ്റ്റോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നടന്നു. വ്യവസായ, വാണിജ്യ മന്ത്രാലയം പ്രതിനിധി റവാൻ ജനാഹിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നെസ്റ്റോ മാനേജിങ് ഡയറക്ടർ കെ.പി. അർഷാദ്, ജനറൽ മാനേജർ മുഹമ്മദ് ഹനീഫ്, എച്ച്.ആർ മാനേജർ കെ. ബഷീർ, ബയിങ് മാനേജർ സി.കെ. അബ്ദു, ഫിനാൻസ് മാനേജർ സോജൻ ജോർജ്, ബയിങ് ഹെഡ് പി. മിർഷാദ്, വെസ്റ്റേൺ ഗ്രൂപ് ഫിനാൻസ് മാനേജർ കെ.കെ. ബൈജു, നെസ്റ്റോ സ്റ്റോർ മാനേജർ ശാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
രണ്ടാമത്തെ സമ്മാനത്തിന് അർഹനായ നാഗമെല്ലെശ്വര റെഡ്ഡി നെസ്റ്റോവിനോടുള്ള അതിയായ സന്തോഷവും നന്ദിയും പങ്കുവെച്ചു. റീട്ടെയ്ൽ രംഗത്തെ വിപ്ലവത്തിനു തുടക്കമിട്ട നെസ്റ്റോ വൻ വിലക്കുറവിൽ മികച്ച ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് മാനേജിങ് ഡയറക്ടർ കെ.പി. അർഷാദ് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഈ പ്രമോഷന്റെ ഭാഗമായുള്ള അടുത്ത നറുക്കെടുപ്പ് ആഗസ്റ്റ് 28ന് രാവിലെ 11ന് നെസ്റ്റോ ഹമല ഹൈപ്പർമാർക്കറ്റിൽ നടക്കുമെന്ന് ഗ്രൂപ് ജനറൽ മാനേജർ മുഹമ്മദ് ഹനീഫ് അറിയിച്ചു. വിജയിയാകാനുള്ള അവസരം ബഹ്റൈനിലെ മുഴുവൻ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.