നെസ്റ്റോ ബഹ്റൈൻ ‘ഇലക്ട്രോ വിൻ’ കാമ്പയിൻ സമാപിച്ചു
text_fieldsനെസ്റ്റോ ബഹ്റൈൻ ‘ഇലക്ട്രോ വിൻ’ കാമ്പയിൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ
മനാമ: നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച ‘ഇലക്ട്രോ വിൻ’ കാമ്പയിൻ വൻ വിജയകരമായി സമാപിച്ചു. 2025 നവംബർ 20 മുതൽ ഡിസംബർ 31 വരെ അവാൽ, ഹമല, എക്സിബിഷൻ റോഡ്, ബുസൈതീൻ, മുഹറഖ്, ഈസ ടൗൺ എന്നീ ബ്രാഞ്ചുകളിലായാണ് ഈ മെഗാ പ്രമോഷൻ നടന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിനും അവരോടുള്ള നന്ദി അറിയിക്കുന്നതിനുമായാണ് നെസ്റ്റോ കാമ്പയിൻ സംഘടിപ്പിച്ചത്.
ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് വിഭാഗങ്ങളിൽനിന്ന് 30 ബഹ്റൈൻ ദീനാറിന് സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കൾക്കാണ് സമ്മാന പദ്ധതിയിൽ പങ്കാളികളാകാൻ അവസരം ലഭിച്ചത്. ഓരോ പർച്ചേസിനും ലഭിച്ച സ്ക്രാച്ച് കാർഡുകളിലൂടെ 900ത്തിലധികം ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങൾ തൽസമയംതന്നെ ലഭിച്ചു. ഇതിനുപുറമെ, ഭാഗ്യശാലികളായ അഞ്ച് വിജയികൾക്ക് ആകർഷകമായ മെഗാ സമ്മാനങ്ങളും വിതരണംചെയ്തു. 100 ശതമാനം സുതാര്യമായ രീതിയിൽ നടത്തിയ ഈ സ്ക്രാച്ച് കാർഡ് സംവിധാനം ഉപഭോക്താക്കൾക്കിടയിൽ വലിയ വിശ്വാസ്യതയും സംതൃപ്തിയും നേടാൻ സഹായിച്ചു.
ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിപണിയിൽ വൻ വർധനവുണ്ടാക്കാൻ കാമ്പയിനിലൂടെ സാധിച്ചു. ബഹ്റൈനിലെ റീട്ടെയിൽ മേഖലയിൽ നെസ്റ്റോയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും പദ്ധതിക്കായി. വരുംവർഷങ്ങളിലും ഉപഭോക്താക്കൾക്കായി കൂടുതൽ പുതുമയുള്ളതും ആകർഷകവുമായ പദ്ധതികൾ അവതരിപ്പിക്കുമെന്ന് നെസ്റ്റോ ബഹ്റൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

