നേരറിവ് - അധ്യാപക പരിശീലനം ഇന്ന്
text_fieldsമനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെയും ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെയും ആഭിമുഖ്യത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന പരിശീലനക്കളരി "വേരറിവ് നേരറിവ് " ഇന്ന് നടക്കും. വൈകുന്നേരം 7 മുതൽ 9 മണി വരെ സമാജം ബാബു രാജൻ ഹാളിലാണ് പരിശീലനം. പ്രമുഖ നാടക- നാടൻകലാ പ്രവർത്തകനും. പരിശീലകനും, ഷോർട്ട് ഫിലിം - ഡോക്യുമെന്ററി സംവിധായകനും കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവുമായ ഉദയൻ കുണ്ടംകുഴി പരിശീലനത്തിന് നേതൃത്വം നൽകും. ആശയാവതരണ രീതി അവലംബിച്ചുള്ള മലയാളം മിഷന്റെ മാതൃഭാഷ പഠനം, പഠിതാക്കൾക്ക് കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കാൻ അധ്യാപകരെ സഹായിക്കുന്ന തരത്തിൽ നാട്ടറിവുകളും, നാട്ടുന്മകളും അക്ഷരപ്പാട്ടുകളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനക്കളരി സംഘടിപ്പിക്കുന്നതെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജു.എം.സതീഷ് 36045442, രജിത അനി 38044694.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

