ഇന്ത്യൻ സ്കൂളിൽ നീറ്റ് പരീക്ഷ നടന്നു
text_fieldsനീറ്റ് പരീക്ഷക്കായി എത്തിയ വിദ്യാർഥികൾ
മനാമ: ഇന്ത്യയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും വിദ്യാർഥികൾക്കൊപ്പം ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർഥികളും നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി-2024) എഴുതി. ബഹ്റൈനിൽ ഇന്ത്യൻ സ്കൂൾ മാത്രമായിരുന്നു പരീക്ഷ സെന്റർ. 232 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
രാവിലെ 11.30 മുതൽ 2.30 വരെയായിരുന്നു പരീക്ഷ സമയം. 8.30 മുതൽ 11 വരെ വിദ്യാർഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ണമായിരുന്നു. ഇന്ത്യൻ സ്കൂൾ അധികൃതർ രാവിലെ തന്നെ വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) നിയമാവലിക്ക് വിധേയമായാണ് പരീക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നത്.
ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്തവരിൽ കൂടുതൽപേരും പെൺകുട്ടികളായിരുന്നു. പരീക്ഷ ഫലം ജൂൺ 14ന് പ്രഖ്യാപിക്കും.

