"നീലാംബരം" കവർ സോങ് പുറത്തിറങ്ങി
text_fieldsമനാമ: ബഹ്റൈനിലെ സിനിമാപ്രേമികൾ അണിയിച്ചൊരുക്കിയ പ്രണയവും വിരഹവും ഒത്തുചേർന്ന "നീലാംബരം" എന്ന കവർ സോങ്ങ് പുറത്തിറങ്ങി.
ബഹ്‌റൈനിലെ സംവിധായകനും തിരക്കഥാകൃത്തുമായ പ്രശോഭ് മേനോൻ സംവിധാനം ചെയ്ത ഈ കവർ കവർ സോങ്ങിൽ ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരായ അഭിലാഷ് വെള്ളുക്കൈ, വിദ്യശ്രീ, അശ്വതി. കെ. തിലക് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ബഹ്റൈനിൽ തിയേറ്ററിൽ റിലീസ് ചെയ്യപ്പെട്ട “ലോക്ക്ഡ്", ”ബിരിയാണിയും സാമ്പാറും”എന്നീ സിനിമകൾ സംവിധാനം ചെയ്തതും പ്രശോഭ് മേനോൻ ആണ്.
"നീലാംബര" ത്തിലെ നായകൻ അഭിലാഷ് വെള്ളുക്കൈ ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങ് കൺവീനറാണ്. അഭിലാഷ് വിവിധ ഷോർട്ട് ഫിലിമുകളിലും,നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. "നീലാംബരം" കവർ സോങ്ങിൽ വിദ്യശ്രീ, അശ്വതി കെ തിലക് എന്നിവർ നായികമാർ. ബഹ്‌റൈനിലെ അറിയപ്പെടുന്ന നൃത്ത വിദ്യാലയമായ ലക്ഷ്യ സ്കൂൾ ഓഫ് ഡാൻസ് സ്ഥാപക കൂടിയാണ് വിദ്യശ്രീ. അശ്വതി.കെ.തിലക് "പാതിരാത്രി" എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.
"നീലാംബരത്തി" ന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബഹ്റൈനിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനായ സൗരവ് രാകേഷ് ആണ്. "നീലാംബരത്തി"ലെ "സായന്തനം" എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായകൻ ഉണ്ണികൃഷ്ണനാണ്. ഷിബിൻ.പി.സിദ്ദിഖ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബഹ്‌റൈൻ കേരളീയസമാജം വനിതാവേദി എക്സിക്യൂട്ടിവ് അംഗം കൂടിയായ രചന അഭിലാഷ് ആണ്. പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് റേഡിയോ സുനോ വഴിയാണ്. നീലാംബരം വീഡിയോ റിലീസ് ചെയ്തത് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയുടെയും ചലച്ചിത്ര സംവിധായകൻ ഷാജൂൺ. പി. കാര്യാലിന്റെയും ഫേസ്ബുക്ക് പേജ് വഴിയാണ്. "മോക്ക്ടേൽ മ്യൂസിക്ക്" എന്ന യൂട്യൂബ് ചാനലിലൂടെ മനോഹരമായ ഈ കവർ സോങ്ങ് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

