ദേശീയ െഎക്യം ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം വര്‍ധിക്കുന്നു-പ്രധാനമന്ത്രി
text_fieldsമനാമ: ദേശീയ ഐക്യം ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകത ദിനം പ്രതി വര്‍ധിച്ചു വരികയാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ വ്യക്തമാക്കി. ഗുദൈബിയ പാലസില്‍ പൗര പ്രമുഖരെയും രാജ കുടുംബാംഗങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈെൻറ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ അനിവാര്യമാണ്. ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിവിധ പ്രദേശങ്ങളുടെ വികസനത്തിനും പുരോഗതിക്കും വിവിധ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
എല്ലാ പ്രദേശങ്ങുടെയും വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ര പ്രവര്‍ത്തകരും എഴുത്തുകാരും രാജ്യത്തിെൻറ ഉന്നതിക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. മേഖലയിലെ രാജ്യങ്ങള്‍ക്കെതിരെ ചില മേഖലകളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ഗൂഢാലോചന പരാജയപ്പെടുത്താനും സത്യത്തിെൻറയും നന്മയുടെയും വഴിയില്‍ ഏറെക്കാലം മുന്നോട്ട് പോകാനും സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
