നിയാർക് ബഹ്റൈൻ ഓണസംഗമം
text_fieldsനിയാർക് ബഹ്റൈൻ ഓണസംഗമത്തിൽ പങ്കെടുത്തവർ
മനാമ: നെസ്റ്റ് ഇന്റർനാഷനൽ അക്കാഡമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്) ബഹ്റൈൻ ചാപ്റ്റർ ഖമീസിലെ ഫറൂഖ് ഗാർഡനിൽ ഓണസംഗമം സംഘടിപ്പിച്ചു. ഓണസദ്യയും കലാപരിപാടികളുമായി നിയാർക്കിന്റെ സജീവ പ്രവർത്തകരും സഹകരിച്ചുപ്രവർത്തിക്കുന്നവരും കുടുംബാംഗങ്ങളും നടത്തിയ കൂടിച്ചേരൽ വേറിട്ട അനുഭവമായി.
നിയാർക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ് കെ.കെയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരികളായ കെ.ടി. സലിം, അസീൽ അബ്ദുർറഹ്മാൻ, നൗഷാദ് ടി. പി, ജനറൽ കൺവീനർ ഹനീഫ് കടലൂർ, വൈസ് ചെയർമാൻ സുജിത്ത് പിള്ള, വനിത വിഭാഗം പ്രസിഡന്റ് ജമീല അബ്ദുർറഹ്മാൻ, കോഓഡിനേറ്റർമാരായ ജിൽഷ സമീഹ്, ആബിദ ഹനീഫ് എന്നിവർ നിയാർക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ ഒ.കെ കാസിം, ജെ.പി.കെ തിക്കോടി, ഇർഷാദ് തലശ്ശേരി എന്നിവർ ആശംസകൾ നേർന്നു.
നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും വനിത വിഭാഗത്തിന്റെയും അംഗങ്ങൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

