Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎൻ.സി.പി...

എൻ.സി.പി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
എൻ.സി.പി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൻ.​സി.​പി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി (എ​ൻ.​സി.​പി) 22ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ൻ.​സി.​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി.​പി കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി.​സി. ചാ​ക്കോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഇ​ന്ത്യ​ൻ​രാ​ഷ്​​ട്രീ​യ​ത്തി​ലെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യ എ​ൻ.​സി.​പി​യു​ടെ ഇ​ട​പെ​ട​ലി​ൽ അ​തി​വി​ദൂ​ര​മ​ല്ലാ​ത്ത രാ​ഷ്​​ട്രീ​യ അ​ടി​യൊ​ഴു​ക്കു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​െൻറ ഭാ​ഗ​മാ​യി മൂ​ന്നാം മു​ന്ന​ണി ത​രം​ഗം ഇ​ന്ത്യ​യി​ൽ അ​ല​യ​ടി​ക്കു​മെ​ന്നും പി.​സി. ചാ​ക്കോ പ​റ​ഞ്ഞു. ഒ. ​എ​ൻ.​സി.​പി യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ര​വി കൊ​മ്മേ​രി മോ​ഡ​റേ​റ്റ​റാ​യ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി സ്വാ​ഗ​തം പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഫൈ​സ​ൽ (ബ​ഹ്റൈ​ൻ), സ​ജീ​വ് കാ​ടാ​ശ്ശേ​രി​ൽ (അം​ഗോ​ള - ആ​ഫ്രി​ക്ക), ജീ​വ്സ് എ​രി​ഞ്ചേ​രി (കു​വൈ​ത്ത്) എ​ന്നി​വ​രും മു​ഹ​മ്മ​ദ് ഹ​നീ​ഫ് (സൗ​ദി ക​മ്മി​റ്റി സെ​ക്ര​ട്ട​റി), സ​ണ്ണി മി​റാ​ൻ​ഡ (ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ് ക​മ്മി​റ്റി അം​ഗം), കെ.​വി. ര​ജീ​ഷ് (എ​ൻ.​സി.​പി കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​റ്റു പോ​ഷ​ക ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ഡ്വ. ബാ​ബു ല​ത്തീ​ഫ്, അ​രു​ൾ​രാ​ജ്, ജോ​ഫ്രി, മാ​ക്​​സ്​​വെ​ൽ ഡി​ക്രൂ​സ്, മാ​ത്യു ജോ​ൺ, നോ​ബി​ൾ ജോ​സ്, ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ, സി​ദ്ദീ​ഖ്​ ചെ​റു​വീ​ട്ടി​ൽ, ര​വീ​ന്ദ്ര​ൻ, അ​ജ്​​മ​ൽ മാ​ങ്കാ​വ്, അ​ഖി​ൽ പൊ​ന്നാ​ര​ത്ത്, ഗ്രി​സോം കോ​ട്ടോ​മ​ണ്ണി​ൽ എ​ന്നി​വ​ർ ച​ര്‍ച്ച​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി.റി​ട്ടേ​ണീ​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ നൂ​റു​ൽ ഹ​സ്സ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCP
News Summary - NCP celebrated its founding day
Next Story