Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘എ​ൻ.​ബി.​ആ​ർ...

‘എ​ൻ.​ബി.​ആ​ർ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്’ മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി

text_fields
bookmark_border
‘എ​ൻ.​ബി.​ആ​ർ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്’ മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി
cancel

മ​നാ​മ: സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​ജ​നാ​ണോ ഒ​റി​ജി​ന​ലാ​​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ന് നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ (എ​ൻ.​ബി.​ആ​ർ) മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. ആ​പ് ഉ​പ​യോ​ഗി​ച്ച് സി​ഗ​ര​റ്റ് ക​വ​റി​ലെ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ലു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ഉ​ൽ​പ​ന്നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.

എ​ല്ലാ സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന പ​ദ്ധ​തി സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ‘എ​ൻ.​ബി.​ആ​ർ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്’ എ​ന്ന മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ൽ​പ​ന്നം ആ​ധി​കാ​രി​ക​മാ​ണെ​ന്നും നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധി​ക്കും. എ​ക്സൈ​സ് തീ​രു​വ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന ഘ​ട്ടം മു​ത​ൽ ഉ​പ​ഭോ​ഗം വ​രെ നി​രീ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്കാ​നി​ങ്ങി​ൽ ഉ​ൽ​പ​ന്നം വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ലോ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ഇ​ല്ലെ​ങ്കി​ലോ എ​ൻ.​ബി.​ആ​റി​നെ വി​വ​ര​മ​റി​യി​ക്ക​ണം. തു​ട​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റും. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ നി​ല​വി​ൽ ആ​പ്പി​ൾ സ്റ്റോ​ർ, ഗൂ​ഗ്ൾ പ്ലേ ​സ്റ്റോ​ർ, എ​ൻ.​ബി.​ആ​റി​ന്റെ വെ​ബ്‌​സൈ​റ്റ് (www.nbr.gov.bh) എ​ന്നി​വ​യി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ഇ​ല്ലാ​തെ സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും 2022 ഒ​ക്‌​ടോ​ബ​ർ 16 മു​ത​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile AppLaunchedN.B.R Digital Stamp
News Summary - 'NBR Digital Stamp' Mobile App Launched
Next Story