നവരാത്രി ആഘോഷവും വിദ്യാരംഭവും
text_fieldsമനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും വർണാഭമായ തുടക്കം. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ഡോ. രാജു നാരായണസ്വാമി
സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ രാജ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ പ്രത്യേകം തയാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും വിദ്യാരംഭ ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ 4.30 മുതൽ പ്രമുഖ ഐ.എ.എസ് ഓഫിസറും കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. രാജു നാരായണസ്വാമി അറിവിന്റെ ആദ്യക്ഷരം പകർന്നുനൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

