നവഭാരത് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനവഭാരത് ബഹ്റൈൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ദാർ അൽഷിഫ മെഡിക്കൽ സെന്റർ, സാറ്റ്കോ കൺസ്ട്രക്ഷൻ എന്നിവയുമായി സഹകരിച്ച് നവഭാരത് ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ദേശക്കാരായ 450ൽപരം പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു. ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. നവഭാരത് നാഷനൽ എക്സിക്യൂട്ടിവ് ആക്ടിങ് പ്രസിഡൻറ് അമർ ജിത്ത് സിങ്, സെക്രട്ടറി രുചി ദുബെ, പാട്രൻ നിരഞ്ജൻ, എൻ.എസ്.എസ് സെക്രട്ടറി സതീഷ് നായർ, എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, മുൻ ചെയർമാൻ ഷാജി കാർത്തികേയൻ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി ജോതിഷ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.
ദാർ അൽ ഷിഫ ജനറൽ മാനേജർ ഷമീറിന് നവഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീകാന്ത് ശിവൻ, നവഭാരത് ആക്ടിങ് പ്രസിഡൻറ് അമിർ ജിത്ത് സിങ് ചേർന്ന് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി ജയചന്ദ്രൻ സ്വാഗതവും അനിൽ മടപ്പള്ളി നന്ദിയും പറഞ്ഞു. നവഭാരത് എക്സിക്യൂട്ടിവ് അംഗങ്ങളായ നാരായണൻ, ഓമന കുട്ടൻ, നിധിൻ, ചന്ദ്രബാബു, സതീഷ് ബാബു, അംഗങ്ങളായ പ്രദീപ്, ബിജു പരമേശ്വരൻ, ശ്യാം, പ്രശാന്ത് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.