Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംഗീതം മനസിനും...

സംഗീതം മനസിനും ശരീരത്തിനുമുള്ള ഒൗഷധം -നവാസ്​ പാലേരി

text_fields
bookmark_border
സംഗീതം മനസിനും ശരീരത്തിനുമുള്ള ഒൗഷധം -നവാസ്​ പാലേരി
cancel

മനാമ: ആധുനിക കാലത്ത്​ സംഗീതം ശാരീരിക^ മാനസിക രോഗങ്ങൾക്ക്​ ഒൗഷധമാണെന്ന്​ ഗായകൻ നവാസ്​ പാലേരി. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ദൈവം പ്രവഞ്ചത്തെ സൃഷ്​ടിച്ചിരിക്കുന്നത്​ താളാത്​മകമായിട്ടാണ്​. ഒാരോ സൃഷ്​ടിയിലും താളമുണ്ട്​. സംഗീതം എന്നത്​ തിരിച്ചറിവി​​​െൻറയും ​പ്രബോധനത്തി​​​െൻറയും ഭാഗംകൂടിയാണ്​. അതുവഴി ​ മനുഷ്യനെ നന്നാക്കാനും മാറ്റിമറിക്കാനും കഴിയും. ഒരു മണിക്കൂർ പ്രസംഗം ചെയ്യുന്നതിനെക്കാൾ ഒരു ഗാനംകൊണ്ട്​ ഒരു വ്യക്തിയേയോ സമൂഹത്തിനെ​യോ സ്വാധീനിക്കാൻ കഴിയും എന്നതിന്​ ലോകത്തെങ്ങും ഉദാഹരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക കാലത്ത്​ സംഗീതം കൊണ്ട്​ ചികിത്​സ നടത്തുന്നു. ഗർഭിണികൾക്ക്​ സംഗീതം കേൾപ്പിക്കുക സുഖപ്രസവം സാധ്യമാകുന്നുവെന്നുവരെ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഏകാന്തത അനുഭവിക്കുന്ന കിടപ്പ്​ രോഗികൾക്ക്​ സംഗീതം സിദ്ധൗഷധം ആണെന്നും തണൽ വടകരയുടെ നേതൃത്വത്തിൽ പാലിയേറ്റീവ്​ കെയറി​​​െൻറ ഭാഗമായ പ്രവർത്തനങ്ങളിൽ താനും പങ്കു​േചരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നൻമ നിറഞ്ഞ പാട്ടുകൾ, പാട്ടി​​​െൻറ മൊഞ്ചും മൊഴിയും എന്നിങ്ങനെയുള്ള പരിപാടികളാണ്​ താനിപ്പോൾ കേരളത്തിന്​ അകത്തും പുറത്തും അവതരിപ്പിക്കുന്നത്​. ചുരുങ്ങിയത്​ ഒരു മണിക്കൂർ സമയം കൊണ്ടുള്ള പരിപാടിയിൽ പഴയതും പുതിയതുമായ പാട്ടുകളിലൂടെയുള്ള സഞ്ചാരമാണ്​ ഉദ്ദേശിക്കുന്നത്​. രാജ്യസ്​നേഹം, മാതൃസ്​നേഹം, സഹജീവികളോടുള്ള സ്​നേഹം എന്നിവക്ക്​ പ്രാധാന്യം നൽകിയുള്ള വർത്തമാനവും പാട്ടുകളുമാണ്​ അവതരിപ്പിക്കുന്നത്​.

നൂറുകണക്കിന്​ വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്​. മാനവികതയും നൻമയും പ്രചരിപ്പിക്കുക എന്ന ആഗ്രഹമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 35 വർഷമായി കലാരംഗത്ത്​ പ്രവർത്തിക്കുന്ന തനിക്ക്​ അടുത്തിടെ പുറത്തിറങ്ങാൻ പോകുന്ന സിനിമയിലേക്ക്​ പാട്ട്​ എഴുതാനും അവസരം വന്നതിൽ സന്തോഷമു​െണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnavas paleri
News Summary - navas paleri-bahrain-gulf news
Next Story