Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുമയുടെ പൂക്കളമൊരുക്കി ‘നവകേരളോണം 2026’

text_fields
bookmark_border
ഒരുമയുടെ പൂക്കളമൊരുക്കി ‘നവകേരളോണം 2026’
cancel
camera_alt

‘നവകേരളോണം 2026’ പമ്പാവാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു

മനാമ: മലയാളത്തിന്റെ തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും ഉയർത്തിപ്പിടിച്ച് ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നവകേരളോണം 2026’ വിപുലമായ പരിപാടികളോടെ നടന്നു. ബി.എം.സി ഹാളിൽ നടന്ന ആഘോഷം വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാൽ ശ്രദ്ധേയമായി.

അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മകൾ നാടിനും പ്രവാസലോകത്തിനുമിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിലും പരസ്പര സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബഹ്റൈൻ നവകേരളയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ നവകേരള പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസകൾ നേർന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബിജു മലയിൽ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Navakeralonam 2026’ with flowers of unity
Next Story