Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'നവകേരളോണം 2k26'...

'നവകേരളോണം 2k26' സ്വാഗതസംഘം രൂപീകരിച്ചു

text_fields
bookmark_border
നവകേരളോണം 2k26 സ്വാഗതസംഘം രൂപീകരിച്ചു
cancel

മനാമ : ബഹ്‌റൈൻ നവകേരളയുടെ ഓണാഘോഷം സെപ്റ്റംബർ 11 ന് ‘നവകേരളോണം 2k26‘ എന്ന പേരിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ ട്രഷറർ ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസകൾ അർപ്പിച്ചു. സെക്രട്ടറി രാജ് കൃഷ്ണൻ. യു സ്വാഗതവും കൺവീനർ ബിജു മലയിൽ നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി കൺവീനർ: ബിജു മലയിൽ, ജോ.കൺവീനർ:റെയ്സൺ വർഗീസ്, ബിജു കൂരോപ്പട. ഫുഡ്‌ ആൻഡ് വോളന്റിർ: ഷാജി മൂതല, ശ്രീജിത്ത്‌ ആവള, വിനോദൻ ഷാജഹാൻ എ, രവീന്ദ്രൻ എ.എ. രജിസ്ട്രേഷൻ: ഷാജഹാൻ കരുവന്നൂർ. കലാ പരിപാടികൾ: രഞ്ജിത്ത് ആവള, കായിക മത്സരം: അമൽ ദേവ്. സ്റ്റേജ്: പ്രശാന്ത് മാണിയത്ത്, മനോജ്‌ മഞ്ഞക്കാല. മീഡിയ: അനു യൂസഫ്. ലേഡീസ് വിംഗ്: ജിഷ ശ്രീജിത്ത്‌, റിസപ്ഷൻ കമ്മറ്റി: ജേക്കബ് മാത്യു, രാജ് കൃഷ്ണൻ, പ്രവീൺ മേൽപ്പത്തൂർ സുനിൽ ദാസ്, എം.സി പവിത്രൻ ട്രാൻസ്‌പോർട്ട്: സുബൈർ പി.വി.കെ. സ്പോൺസർഷിപ്പ്: അജയകുമാർ കെ, ബിജു ജോൺ, എൻ.കെ ജയൻ, എ.കെ സുഹൈൽ, ശ്രീജിത്ത്‌ മൊകേരി. അത്തപ്പൂക്കളം: അഷ്‌റഫ്‌ കുരുത്തോല എന്നിവരെ തിരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsonamBahrain News
News Summary - 'Navakerala, Onam, welcome group,
Next Story