നവകേരള മേയ് ദിനം ആഘോഷിച്ചു
text_fieldsനവകേരള മേയ് ദിനാഘോഷം
മനാമ: നവകേരള ലോക തൊഴിലാളിദിനത്തിൽ ഹൂറയിലെ എസ്.എം.എസ് കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ദിനം ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
തൊഴിലാളികൾ ജോലിയോടൊപ്പം ശരീരത്തിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധചെലുത്തണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. പ്രവീൺ മേൽപത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
ലോക കേരള സഭ അംഗം ഷാജി മൂതല, എൻ.കെ. ജയൻ, എ.കെ. സുഹൈൽ, ജേക്കബ് മാത്യു, അസീസ് ഏഴാംകുളം, ബിജു വർഗീസ് (എസ്.എം.എസ് പ്രതിനിധി) എന്നിവർ സംസാരിച്ചു. കെ. രഞ്ജിത്ത് നന്ദി പറഞ്ഞു. അജയകുമാർ, സതീഷ് ചന്ദ്രൻ, റെയ്സൺ വർഗീസ്, പി.വി.കെ. സുബൈർ, ആർ.ഐ. മനോജ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

