നവകേരള വനിതവേദി ഇഫ്താർ സംഗമം
text_fieldsനവകേരള വനിതവേദി ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: നവകേരള വനിതവേദിയുടെ ഇഫ്താർ സംഗമം സൽമാനിയ കലവറ റസ്റ്റാറന്റിൽ നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്ത സംഗമം ശ്രദ്ധേയമായി.
അൽനൂർ സ്കൂൾ കൗൺസിലർ ഡോ. ശിവകീർത്തി മുഖ്യപ്രഭാഷണം നടത്തി. കുടുംബം പുലർത്താനായി നാടുംവീടും വിട്ട് പ്രവാസ ജീവിതം നയിക്കുന്നവരെ ഒന്നിച്ചു കൊണ്ടുവരികയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന കൂട്ടായ്മയുടെ പ്രവർത്തനം ശ്ലാഘ നീയമാണെന്നും ഇതു തന്നെയാണ് റമദാൻ സന്ദേശമെന്നും അവർ പറഞ്ഞു.
വ്രതാനുഷ്ഠാനത്തിലെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തക സുമയ്യ സിബിൻ സംസാരിച്ചു. ലൈഫ് ഓഫ് കെയറിങ് പ്രസിഡന്റ് ശിവാംബിക ആശംസകൾ നേർന്നു.
വനിത വേദി രക്ഷാധികാരി ലസിത ജയന്റെ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ വനിതവേദി കൺവീനർ അബിത സുഹൈൽ സ്വാഗതവും ട്രഷറർ ശാന്തി പ്രശാന്ത് നന്ദിയും പറഞ്ഞു.

