ബഹ്‌റൈൻ നവകേരള രക്തദാന ക്യാമ്പ് നടത്തി
text_fieldsബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗം മിഥുൻ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. നവകേരള മനാമ മേഖല പ്രസിഡന്റ് അനു യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മേഖല സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു.
കോഓഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള കേന്ദ്ര രക്ഷാധികാരി ഷാജി മൂതല, കേന്ദ്ര സെക്രട്ടറി രാജകൃഷ്ണൻ, കോഓഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സുനിൽ ദാസ്, മനാമ മേഖല രക്ഷാധികാരി അഷ്റഫ് കുരുത്തോലയിൽ, കേന്ദ്ര ട്രഷറർ ഷാജഹാൻ കരുവന്നൂർ, ജോയന്റ് കൺവീനർ പ്രശാന്ത് മാണിയത്ത്, ശ്രീജിത്ത് ആവള എന്നിവർ സംസാരിച്ചു. കൺവീനർ ജാൽവിൻ ജോൺസൺ നന്ദി പറഞ്ഞു. കോഓഡിനേഷൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ മനാമ മേഖലാ കമ്മിറ്റിയോടൊപ്പം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

