കുവൈത്തിൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര
text_fieldsRepresentational Image
കുവൈത്ത് സിറ്റി: 50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ പത്തു രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഏഷ്യയിലെ ഏഴു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ നാലു രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ആസ്ട്രേലിയയിലേക്കും അഞ്ച് അയല്‍രാജ്യങ്ങളിലേക്കും വിസയില്ലാതെ പ്രവേശിക്കാം. 11 രാജ്യങ്ങളില്‍ ഇലക്ട്രോണിക് എൻട്രി വിസകൾ ലഭ്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

