ബഹ്റൈൻ-കേരള നേറ്റീവ് ബാൾ ടൂർണമെൻറ്: പുതുപ്പള്ളി ടീം ജേതാക്കൾ
text_fieldsബഹ്റൈൻ-കേരള നേറ്റീവ് ബാൾ ടൂർണമെൻറിൽ ജേതാക്കളായ പുതുപ്പള്ളി ടീമിന് ട്രോഫി സമ്മാനിക്കുന്നു
മനാമ: ബഹ്റൈൻ-കേരള നേറ്റീവ് ബാൾ ഫെഡറേഷെൻറ നേതൃത്വത്തിൽ സിഞ്ച് മൈതാനിയിൽ നടന്നുവന്ന ഒന്നാമത് ഫെഡറേഷൻ കപ്പ് ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കളായി. ടൂർണമെൻറിലെ മികച്ച താരങ്ങളായി ഡെൽഫിൻ (ചിങ്ങവനം ടീം), ആേൻറാ (വാകത്താനം ടീം), റോബി കാലായിൽ (മണർകാട് ടീം), സി.പി. ശ്രീരാജ് (പുതുപ്പള്ളി ടീം), സിറിൽ (മണർകാട് ടീം) എന്നിവരെ തിരഞ്ഞെടുത്തു.
ഫെഡറേഷൻ ചെയർമാൻ സാം നന്ത്യാട്ട് ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റെജി കുരുവിള അധ്യക്ഷത വഹിച്ചു. മുൻകാല നാടൻപന്തുകളി പ്രതിഭ കെ.ഇ. ഈശോ മുഖ്യാതിഥിയായിരുന്നു. ബഹ്റൈൻ സെൻറ് പീറ്റേഴ്സ് ഇടവക വികാരി ഫാ. റോജൻ പേരകത്ത് സംസാരിച്ചു. നാടൻപന്തുകളിയെക്കുറിച്ച് പുതുതലമുറക്ക് അറിവ് പകരാനായി ഒരുക്കിയിട്ടുള്ള പഠനക്കളരിയുടെ ഉദ്ഘാടനം കെ.ഇ. ഈശോ നിർവഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും കെ.ഇ. ഈശോയും ചേർന്ന് വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാരായ മണർകാട് ടീമിന് മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കരയും ഒ.െഎ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറവും ചേർന്ന് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. മുൻ കാല നാടൻപന്തുകളിക്കാരൻ മത്തായിക്കുള്ള ചികിത്സ സഹായ നിധി സെൻറ് പീറ്റേഴ്സ് ഇടവക വികാരി ഫാ. റോജൻ പേരകത്ത് കൈമാറി. ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒ.െഎ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, കോട്ടയം പ്രവാസി ഫോറം പ്രസിഡൻറ് സോണിസ് ഫിലിപ്പ്, കോട്ടയം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനിൽ മാത്യു എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

