ദേശീയ െഎക്യം ശക്തിപ്പെടുത്തുന്നതിൽ പത്രങ്ങളുടെ പങ്ക് നിര്‍ണായകം -പ്രധാനമന്ത്രി
text_fieldsമനാമ: ദേശീയ ഐക്യം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പത്രങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. അല്‍ബിലാദ് പത്രത്തിെൻറ മേധാവികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ്് പത്ര പ്രവര്‍ത്തക അവാര്‍ഡ് കരസ്ഥമാക്കിയ പത്രത്തിന് അദ്ദേഹം പ്രത്യേകം ആശംസകള്‍ നേരുകയൂം ഇത് രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈന് മെച്ചപ്പെട്ട ഖ്യാതി ഇത് വഴി ഉറപ്പുവരുത്തുന്നതിനും സാധിച്ചിട്ടുണ്ട്.
പൊതു അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്ന് പരിഹാരം കാണുന്നതിനും അല്‍ബിലാദ് പത്രത്തിന്‍െറ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പത്ര പ്രവര്‍ത്തന രംഗത്ത് സുതാര്യവും സ്വതന്ത്രവുമായ നയങ്ങളാണ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. അല്‍ബിലാദ് പത്രത്തിന്‍െറ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുന്നബി അല്‍ശുഅലയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
