സ്​ത്രീകളുടെ ജയിലിൽ പീഢനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന്​ എൻ.​െഎ.എച്ച്​.ആർ 

08:22 AM
12/09/2017
എൻ.​െഎ.എച്ച്​.ആർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: ബഹ്​റൈനിൽ സ്​ത്രീകളുടെ ജയിലിൽ പീഢനങ്ങൾ നടക്കുന്നതായ ആരോപണത്തിൽ കഴമ്പില്ലെന്ന്​ ‘നാഷണൽ ഇൻസ്​റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്​സ്​’ (എൻ.​െഎ.എച്ച്​.ആർ) പറഞ്ഞു. ഇതുസംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാനായി ആഗസ്​റ്റ്​ 15, 16 തിയതികളിൽ എൻ.​െഎ.എച്ച്​.ആർ സംഘം ഇൗസ ടൗണിലെ വിമൻസ്​ റിഫർമേഷൻ ആൻറ്​ റീഹാബിലിറ്റേഷൻ സ​െൻററിൽ മിന്നൽ പരിപശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മോശം പെരുമാറ്റമോ അവഗണനയോ തങ്ങൾ നേരിട്ടുകണ്ട 28പേരിൽ ആരും ഉന്നയിച്ചിട്ടില്ലെന്ന്​ എൻ.​െഎ.എച്ച്​.ആർ ചെയർമാൻ സഇൗദ്​ അൽ ഫെയ്​ഹാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജയിലിലെ വിവിധ സൗകര്യങ്ങളും സ​ന്ദർശന വേളയിൽ വിലയിരുത്തുകയുണ്ടായി. ആദ്യമായാണ്​ എൻ.​െഎ.എച്ച്​.ആർ ഇവിടെ മിന്നൽ പരിശോധന നടത്തുന്നത്​. സോഷ്യൽ മീഡിയയിലും മറ്റുമാണ്​ ജയിലിൽ പീഢനം നടക്കുന്നതായി ആരോപണമുയർന്നത്​. സന്ദർശനത്തെ തുടർന്ന്​ തയാറാക്കിയ റിപ്പോർട്ട്​  സീഫിലെ എൻ.​െഎ.എച്ച്​.ആർ ആസ്​ഥാനത്ത്​ നടന്ന വാർത്താസമ്മേളനത്തിൽ അൽ ഫെയ്​ഹാനി എൻ.​െഎ.എച്ച്. ആർ ബോർഡ്​ അംഗങ്ങൾക്കൊപ്പം വിശദീകരിച്ചു. 

ജയിലിൽ നിയമവിരുദ്ധമായ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന്​ എൻ.​െഎ.എച്ച്​.ആർ വൈസ്​ ചെയർമാൻ ഡോ.അബ്​ദുല്ല അൽ ദീറാസിയും അഭിപ്രായപ്പെട്ടു.ചിലർ പറയുന്നത്​ അവിടെ പീഢനം പതിവാണെന്നാണ്​. എല്ലായിടത്തും സി.സി.ടി.വി സ്​ഥാപിച്ച ജയിലാണതെന്നും അദ്ദേഹം പറഞ്ഞു. എൻ.​െഎ.എച്ച്. ആർ ​പരാതി സമിതി മേധാവി ദീന അബ്​ദുൽറഹ്​മാ​​െൻറ നേതൃത്വത്തിലാണ്​ ജയിൽ സന്ദർശനം നടത്തിയത്​. തങ്ങൾ ഇവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഭക്ഷണത്തി​​െൻറയും മറ്റും നിലവാരം പരിശോധിക്കുകയും ചെയ്​തതായി അവർ പറഞ്ഞു. ഇവിടെ 168 പേരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്​. എന്നാൽ നിലവിൽ പ്രവാസികൾ ഉൾപ്പെടെ 108പേരാണുള്ളത്​. ഇതിൽ 24പേരാണ്​ സ്വദേശികൾ. വിദേശികൾക്ക്​ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ട്​. നയതന്ത്ര ഉദ്യോഗസ്​ഥർക്ക്​ സന്ദർശിക്കാനും അവസരമുണ്ട്​. 

പൗരത്വത്തി​​െൻറയും ശിക്ഷ കാലാവധിയുടെയും കുറ്റകൃത്യത്തി​​െൻറ സ്വഭാവത്തി​​െൻറയും അടിസ്​ഥാനത്തിലാണ്​ തടവുകാരെ വിഭജിച്ചിട്ടുള്ളത്​. ജയിൽ അധികാരികളിൽ നിന്ന്​ മാറ്റി നിർത്തിയാണ്​ തടവുകാരുമായി സംസാരിച്ചത്​. അതുവഴി, ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത്​ പറയാനുള്ള അവസരം അവർക്ക്​ ലഭിച്ചിരുന്നു. മറ്റ്​ ജയിലുകളിലും മിന്നൽ പരിശോധന നടത്തിയിട്ടുണ്ട്​. അതി​​െൻറ റിപ്പോർട്ട്​ ഏറെ വൈകാതെ പുറത്തുവിടും. ജയിലിൽ കഴിയുന്നവരുടെ അവകാശങ്ങൾ സംബന്ധിച്ച വിവരം വിവിധ ഭാഷകളിൽ ലഭ്യമാക്കണമെന്ന്​ റിപ്പോർട്ട്​ അധികൃതരോട്​ ആവശ്യപ്പെടുന്നു. ശിക്ഷ കാലാവധിയിൽ തടവുകാർ മാനസിക പ്രശ്​നങ്ങൾ നേരിടുകയാണെങ്കിൽ അക്കാര്യവും പരിഗണിക്കണം. ജയിലിൽ കൂടുതൽ വിദ്യാഭ്യാസ പരിപാടികളും മാനസികാരോഗ്യ പുനരധിവാസ പദ്ധതികളും നടപ്പാക്കണം. ഇവിടുത്തെ ​ആരോഗ്യകേന്ദ്രം മികവുറ്റതാണ്​. തുന്നൽ ക്ലാസുകളും, കമ്പ്യൂട്ടർ, ബ്യൂട്ടി കോഴ്​സുകളും, പെയിൻറിങ്​ ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്​. പെയിൻറിങ്ങുകളുടെ പ്രദർശനം സംഘടിപ്പിക്കുകയും അതുവഴി കിട്ടുന്ന പണം തടവുകാർക്ക്​ നൽകുകയും ചെയ്യുന്നുണ്ട്​. 

COMMENTS