നാഷനൽ ഗാർഡ് വാർഷികം: അനുമോദന പ്രവാഹം
text_fieldsശൈഖ് ഫൈസൽ ബിൻ റാശിദ് ആൽഖലീഫ, ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽഖലീഫ
മനാമ: നാഷനൽ ഗാർഡിെൻറ 24ാം വാർഷികാഘോഷത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഇൗസ ആൽഖലീഫക്കും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫക്കും സുപ്രീം കൗൺസിൽ ഫോർ എൻയോൺമെൻറ് െഡപ്യൂട്ടി പ്രസിഡൻറും യൂത്ത് ആൻഡ് സ്പോർട്സ് സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഫൈസൽ ബിൻ റാശിദ് ആൽഖലീഫ അനുമോദനം അറിയിച്ചു. ഇരുവരുടെയും ഭാവന സമ്പന്നത രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും നാഷനൽ ഗാർഡ് രാജ്യ സുരക്ഷക്ക് ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും ശൈഖ് ഫൈസൽ പറഞ്ഞു.
റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽഖലീഫ നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽഖലീഫക്ക് അനുമോദനം അറിയിച്ച് സന്ദേശം അയച്ചു. നാഷനൽ ഗാർഡിെൻറ പുരോഗതിക്ക് ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽഖലീഫ ചെയ്യുന്ന സേവനങ്ങളെയും രാജാവിെൻറ പിന്തുണയെയും മന്ത്രി പ്രകീർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

