Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ തൊ​ഴി​ൽ​ദാ​ന...

ദേ​ശീ​യ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി: ര​ണ്ടാം ഘ​ട്ട​ത്തി​ൽ 14,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി

text_fields
bookmark_border
ദേ​ശീ​യ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി: ര​ണ്ടാം ഘ​ട്ട​ത്തി​ൽ 14,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി
cancel

മ​നാ​മ: ദേ​ശീ​യ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​പ്ര​കാ​രം ര​ണ്ടാം ഘ​ട്ട​ത്തി​ൽ 14,000 സ്വ​ദേ​ശി​ക​ൾ​ക്ക്​​ തൊ​ഴി​ൽ ന​ൽ​കി​യ​താ​യി തൊ​ഴി​ൽ-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ വ്യ​ക്​​ത​മാ​ക്കി.

ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തി​ൽ 56 ശ​ത​മാ​നം ഇ​ക്കാ​ല​യ​ള​വി​ൽ നേ​ടാ​ൻ സാ​ധി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ ര​ണ്ടാം​ഘ​ട്ട തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​ക്ക്​ ഈ ​വ​ർ​ഷം തു​ട​ക്ക​മി​ട്ട​ത്.

ത​ദ്ദേ​ശീ​യ തൊ​ഴി​ൽ​വി​പ​ണി​ ശ​ക്​​തി​പ്പെ​ടു​ത്താ​നും സ്വ​കാ​ര്യ ​​​​​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​നും സാ​ധി​ച്ചു. 2021ൽ ​മൊ​ത്തം 25,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ഇ​തി​ൽ 14,011 പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഇ​ത്ര​യും ​തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ൽ നി​യ​മി​ക്കാ​ൻ സാ​ധി​ച്ച​ത്​ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employmentNational Employment Grant Scheme
News Summary - National Employment Grant Scheme: The second phase will provide employment to 14,000 natives.
Next Story