Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ...

ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ: എ​സ്.​എം.​ഇ ​െഡ​വ​ല​പ്‌​മെൻറ്​ സൊ​സൈ​റ്റി​ക്ക്​ നി​ർ​ണാ​യ​ക പ​ങ്ക്​ –ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ

text_fields
bookmark_border
ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ:  എ​സ്.​എം.​ഇ ​െഡ​വ​ല​പ്‌​മെൻറ്​ സൊ​സൈ​റ്റി​ക്ക്​ നി​ർ​ണാ​യ​ക പ​ങ്ക്​ –ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ
cancel
camera_alt

ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സാ​ലി​ഹ് അ​സ്സാ​ലി​ഹ് എ​സ്.​എം.​ഇ ​െഡ​വ​ല​പ്‌​മെൻറ്​ സൊ​സൈ​റ്റി ചെ​യ​ർ​മാ​നെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വ​ള​ർ​ത്തു​ന്ന​തി​ൽ ബ​ഹ്‌​റൈ​ൻ സ്​​മോ​ൾ ആ​ൻ​ഡ് മീ​ഡി​യം എ​ൻ​റ​ർ​പ്രൈ​സ​സ് (എ​സ്.​എം.​ഇ) ​െഡ​വ​ല​പ്‌​മെൻറ്​ സൊ​സൈ​റ്റി നി​ർ​ണാ​യ​ക പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​തെ​ന്ന്​ ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സാ​ലി​ഹ് അ​സ്സാ​ലി​ഹ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ്ര​ഫ​ഷ​ന​ൽ അ​ടി​ത്ത​റ ഒ​രു​ക്കി​യും തൊ​ഴി​ൽ​വി​പ​ണി​യു​മാ​യി ബ​ന്ധി​പ്പി​ച്ചും സം​രം​ഭ​ക​ർ​ക്ക്​​ മി​ക​ച്ച പി​ന്തു​ണ​യാ​ണ്​ സൊ​സൈ​റ്റി ന​ൽ​കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും സൊ​സൈ​റ്റി ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ർ​ല​മെൻറ്​ അം​ഗ​വും സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സ​ലൂ​മി​നെ​യും സൊ​സൈ​റ്റി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​സി​ന​സു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും സം​യോ​ജി​ത പ്ര​വ​ർ​ത്ത​ന​ത​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ത്ത​ത്തി​െൻറ​യും ആ​ശ​യ കൈ​മാ​റ്റ​ത്തി​െൻറ​യും പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഉൗ​ന്നി​പ്പ​റ​ഞ്ഞു. ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​െൻറ നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​ക്ക്​ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ന​ന്ദി അ​റി​യി​ച്ചു. യു​വ സം​രം​ഭ​ക​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളെ പി​ന്തു​ണ​ച്ചും ചെ​യ​ർ​മാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ വി​ല​യേ​റി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economybahrain
News Summary - National Economy: SME Development Society determined Yaka Punk - Chairman of the Shura Council
Next Story