Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേശീയദിന ദീപാലങ്കാരം:...

ദേശീയദിന ദീപാലങ്കാരം: ഷിഫക്ക് ആദരം

text_fields
bookmark_border
ദേശീയദിന ദീപാലങ്കാരം: ഷിഫക്ക് ആദരം
cancel
camera_alt

പു​ര​സ്കാ​ര​ത്തി​ന​ര്‍ഹ​മാ​യ ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍

സെ​ന്‍റ​റി​ന്‍റെ ദീ​പാ​ല​ങ്കാ​രം

മ​നാ​മ: ബ​ഹ്റൈ​ന്‍ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച ദീ​പാ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ല്‍ ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന് പു​ര​സ്കാ​രം. മി​ക​ച്ച ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കി​യ​തി​ന്​ ര​ണ്ടാം സ​മ്മാ​ന​മാ​ണ് ഷി​ഫ അ​ല്‍ ജ​സീ​റ​ക്ക് ല​ഭി​ച്ച​ത്. മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ കെ​ട്ടി​ടം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി ദീ​പ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ബ​ഹ്റൈ​ന്‍ ദേ​ശീ​യ​പാ​ത​ക​യു​ടെ നി​റ​ത്തോ​ടെ​യു​ള്ള അ​ല​ങ്കാ​രം വ​ര്‍ണ​ക്കാ​ഴ്ച​യൊ​രു​ക്കി.

കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍ണ​ര്‍ ഹി​ഷാം ബി​ന്‍ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖ​ലീ​ഫ​യി​ല്‍നി​ന്ന്​ ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം വ​ര്‍ഷ​മാ​ണ് ദീ​പാ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ല്‍ ഷി​ഫ അ​ല്‍ ജ​സീ​റ പു​ര​സ്കാ​രം നേ​ടു​ന്ന​ത്. മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വു​മാ​യി ബ​ഹ്റൈ​ന്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ 18ാം വ​ര്‍ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യാ​ണ് ഷി​ഫ. ഏ​ഴു നി​ല കെ​ട്ടി​ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റും മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ല്‍ ഡെ​ന്‍റ​ല്‍പ്രീ എം​പ്ലോ​യ്​​മെ​ന്‍റ്​ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റും പ്ര​വ​ര്‍ത്തി​ക്കു​ന്നു.

കാ​ര്‍ഡി​യോ​ള​ജി, കോ​സ്മെ​റ്റോ​ള​ജി, ഓ​ര്‍ത്തോ​ഡോ​ണ്ടി​ക്സ്, പീ​ഡോ​ഡോ​ണ്ടി​ക്സ് തു​ങ്ങി​യ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ ഷി​ഫ അ​ല്‍ ജ​സീ​റ​യി​ല്‍ ല​ഭ്യ​മാ​ണ്. ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ലും ഓ​ര്‍ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ലും മൂ​ന്നു വീ​തം സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രു​ടെ​യും റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ക​ണ്‍സ​ൽ​ട്ട​ന്‍റ്​ അ​ട​ക്കം മൂ​ന്നു വി​ദ​ഗ്ധ​രു​ടെ​യും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ക​ണ്‍സ​ൽ​ട്ട​ന്‍റ്​ അ​ട​ക്കം നാ​ലു വി​ദ​ഗ്ധ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. സി.​ടി, മാ​മോ​ഗ്രാം, എ​ക്കോ ടി.​എം.​ടി പ​രി​ശോ​ധ​ന​ക​ളും കോ​വി​ഡ് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day
News Summary - National Day Lighting: Tribute to Shifak
Next Story