കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈെന്റ 51ാം ദേശീയദിനം ആഘോഷിച്ചു. അൻഡലസ് ഗാർഡനിൽ നടന്ന പരിപാടി ബാലവേദി പ്രസിഡന്റ് വേദവ് വികാസ്, സെക്രട്ടറി ജെസ്സ കാസിം എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് രാജലക്ഷ്മി സുരേഷ്, സെക്രട്ടറി അസ്ല നിസാർ, വൈസ് പ്രസിഡന്റുമാരായ അനിൽ മടപ്പള്ളി, അഷ്റഫ് പുതിയപാലം, അസി. സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് അരകുളങ്ങര, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട്, രമേശ് പയ്യോളി, മെംബർഷിപ് സെക്രട്ടറി ജ്യോജീഷ് എന്നിവർ സംസാരിച്ചു.
രമേശ് ബേബി കുട്ടൻ, സുബീഷ് മടപ്പള്ളി, ബഷീർ, കാസിം കല്ലായി, രാജേഷ് ഒഞ്ചിയം, ജാബിർ കൊയിലാണ്ടി, വികാസ്, റംഷാദ്, മൊയ്തീൻ, റോഷിത് അത്തോളി, ജിജേഷ്, ഷൈനി ജോണി, മൈമൂന കാസിം, രഗിന വികാസ്, ഷെസി രാജേഷ്, ശിൽപ ലിധിൻ, ഫാസില ഖാദർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

