ദേശീയ ദിനാഘോഷം: സമ്മാനങ്ങളും വമ്പൻ ഓഫറുകളുമായി ഷറഫ് ഡി.ജി.
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങളും എക്സ്ക്ലൂസീവ് ഓഫറുകളുമായി പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർമാരായ ഷറഫ് ഡി.ജി രംഗത്ത്. ഡിസംബർ നാലു മുതൽ 20 വരെയാണ് ഈ ആകർഷകമായ ഡീലുകൾ ലഭ്യമാകുക. ഓരോ പർച്ചേസിനൊപ്പവും സൗജന്യ അസ്ഗർ അലി പെർഫ്യൂംസ് വൗച്ചറും നാൻഡോസ് വൗച്ചറും ഉപഭോക്താക്കൾക്ക് നേടാം. കൂടാതെ എക്സ്ക്ലൂസീവായ നിരവധി സീസൺ സമ്മാന ഓഫറുകളും ഈ ദിവസങ്ങളിൽ ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് ഷോപ്പിങ് കൂടുതൽ എളുപ്പവും ലാഭകരവുമാക്കാൻ ഷറഫ് ഡി.ജി വിവിധ പേയ്മെന്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേർഡ്, എച്ച്.എസ്.ബി.സി, ബി.ബി.കെ, ഇല ബാങ്ക്, ക്രെഡിറ്റ്മാക്സ് എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഷോപ്പിങ് ചെയ്യുമ്പോൾ 3, 6, 9, അല്ലെങ്കിൽ 12 മാസത്തേക്ക് 0% പലിശയിൽ തവണ വ്യവസ്ഥ തെരഞ്ഞെടുക്കാം. ബി.എഫ്.സി ട്രാവൽ ബഡ്ഡി കാർഡ് ഉപയോഗിച്ച് 3% കാഷ്ബാക്ക് നേടാം. എസ്.ടി.സി.പേ ഉപയോഗിച്ച് പേയ്മെൻറ് നടത്തുമ്പോൾ 1% ക്യാഷ്ബാക്കും ലഭ്യമാകും. ബഹ്റൈനിലെ എല്ലാ ഷറഫ് ഡി.ജി ഔട്ട്ലെറ്റുകളിലും ഈ വിശ്വസ്ത സേവനവും മികച്ച ഡീലുകളും എളുപ്പമുള്ള പേയ്മെന്റ് ഓപ്ഷനുകളും ലഭ്യമാണ്. ബഹ്റൈൻ സിറ്റി സെന്റർ, എൻമ മാൾ-റിഫ, സീഫ് മാൾ-മുഹറഖ്, ദി അവന്യൂസ് (ഗേറ്റ് 1ന് സമീപം) എന്നിവിടങ്ങളിലാണ് ഷറഫ് ഡി.ജിക്ക് ബഹ്റൈനിൽ ഷോപ്പുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

