മനാമ മാർക്കറ്റിൽ ദേശീയ ദിനാഘോഷം
text_fieldsമനാമ മാർക്കറ്റിൽ നടന്ന ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈൻ 53ാമത് ദേശീയദിനം വലിയ ജനപങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിച്ച് മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ. രാവിലെ മാർക്കറ്റിൽ കേക്ക് മുറിക്കലും പായസവിതരണവുമുണ്ടായി.
ആഘോഷ പരിപാടികൾ സെൻട്രൽ മാർക്കറ്റിലെ പ്രമുഖ വ്യവസായി അബ്ദുൽ റെദ അൽ ബുസ്ഥാനി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥി ആയിരുന്നു. എം.സി.എം.എ മുഖ്യ രക്ഷധികാരി റഹീം ബാവ ആശംസ പ്രസംഗം നടത്തി. പ്രസിഡന്റ് യൂസഫ് മാമ്പട്ടുമൂല, സെക്രട്ടറി അഷ്കർ പൂഴിത്തല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

