Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ ദിനം: 82 തടവുകാര്‍ക്ക് മോചനം
text_fieldsbookmark_border
മനാമ: ബഹ്റൈെൻറ 46 ാമത് ദേശീയ ദിനം, 18 ാമത് സ്ഥാനാരോഹണ ദിനം എന്നിവയോടനുബന്ധിച്ച് വിവിധ കേസുകളില്‍ പെട്ട് ജയിലിലായ 82 പേരെ മോചിപ്പിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിട്ടു. എല്ലാ വര്‍ഷവും വിവിധ ആഘോഷ വേളകളില്‍ ഇത്തരം നടപടികൾ ഉണ്ടാകാറുണ്ട്. വിവിധ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന, സ്വഭാവ മഹിമ പുലർത്തുന്നവരെയാണ് ഇതില്‍ പരിഗണിക്കാറുള്ളത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും സമൂഹത്തിെൻറ ഭാഗമാക്കുന്നതിെൻറ ഭാഗമാണ് മോചനമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ച നടപടിയെ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവര്‍ പിന്തുണച്ചു. ശിക്ഷയനുഭവിക്കുന്നവരെ വീണ്ടും മുഖ്യധാര സമൂഹത്തിെൻറ ഭാഗമാക്കാൻ വിവിധ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
