അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ ദേശീയ ആക്ഷൻ ചാർട്ടർ ദിനം ആഘോഷിച്ചു
text_fieldsഅൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ദേശീയ ആക്ഷൻ ചാർട്ടർ ദിനാഘോഷം
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ ദേശീയ ആക്ഷൻ ചാർട്ടർ ദിനം വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ രാജ്യത്തോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് നൂറുകണക്കിന് വിദ്യാർഥികൾ പങ്കാളികളായി. ബഹ്റൈന്റെ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞാണ് വിദ്യാർഥികൾ ആഘോഷങ്ങളിൽ പങ്കുചേർന്നത്. രാജ്യത്തോടുള്ള സ്നേഹവും ആദരവും പ്രതിഫലിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രകടനങ്ങളും വിദ്യാർഥികൾ അവതരിപ്പിച്ചു. ബഹ്റൈനിലെ ജനങ്ങൾക്ക് ഐശ്വര്യവും സമാധാനവും പുരോഗതിയും നേർന്നുകൊണ്ടാണ് ആഘോഷ പരിപാടികൾ സമാപിച്ചത്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

